September 8, 2024
NCT
KeralaNewsThrissur News

വെബ്കാസ്റ്റിങ്; തൃശൂര്‍ ജില്ലയിലെ മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു. നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം.

തൃശൂര്‍ ജില്ലയിലെ മുഴുവന്‍ പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം സജ്ജമായി. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ തല്‍സമയം രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യും.

കളക്ടറേറ്റിലെ ഒന്നാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ കമാന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ ബൂത്തുകളില്‍ നിന്നുള്ള വെബ്കാസ്റ്റിങ് നിരീക്ഷിക്കും. ഒരു നിയമസഭാ മണ്ഡലത്തിന് ഒന്നുവീതം 13 ടെലിവിഷനുകളാണ് കണ്‍ട്രോള്‍ റൂമില്‍ സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ, പ്രശ്‌നബാധിത ബൂത്തുകളെ പ്രത്യേകം നിരീക്ഷിക്കാനുള്ള ക്രമീകരണവും ഉറപ്പാക്കിയിട്ടുണ്ട്.

റവന്യൂ, ജി.എസ്.ടി, പി.ഡബ്ല്യൂ.ഡി, അക്ഷയ, ഐ-നെറ്റ് വിഭാഗങ്ങളിലെ ജീവനക്കാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിരീക്ഷിക്കുക. പോളിങ് ദിനത്തില്‍ രാവിലെ ആറുമുതല്‍ പോളിങ് അവസാനിച്ച് ബൂത്തിലെ പ്രവര്‍ത്തനം അവസാനിക്കുന്നത് വരെ വെബ്കാസ്റ്റിങ് ഉണ്ടായിരിക്കും. പോളിങ് ബൂത്തിലെ പ്രശ്‌നങ്ങളും ആക്ഷേപങ്ങളും ഉദ്യോഗസ്ഥര്‍ക്ക് അറിയിക്കാന്‍ കോള്‍ സെന്ററും ഒരുക്കിയിട്ടുണ്ട്.

ഇതിന് പുറമെ ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വേലന്‍സ് സ്‌ക്വാഡ്, ജില്ലയില്‍ 16 ലൊക്കേഷനുകളിലെ ചെക്ക്പോസ്റ്റുകളില്‍ സ്ഥാപിച്ച സി.സി.ടി.വി, ഒമ്പത് പരിശീലന കേന്ദ്രം, പോളിങ് സാമഗ്രികളുമായി സഞ്ചരിക്കുന്ന ഇ.വി.എം വാഹനങ്ങള്‍, വോട്ടിങ് ഫെസിലിറ്റേഷന്‍ സെന്റര്‍, ഡിസ്റ്റലറി ആന്‍ഡ് ബ്രൂവറി തുടങ്ങിയവയും തത്സമയം കമാന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും.

Related posts

പോസ്റ്റ് ഓഫീസിൽ എഴുത്തുകളും, വോട്ടർ ഐഡി കാർഡുകളും മേൽവിലാസക്കാരന് എത്തിച്ചു നൽകാനാളില്ല.

murali

മഞ്ഞപ്പിത്തം: നിർദേശവുമായി ആരോഗ്യമന്ത്രി.

murali

അഞ്ഞൂരിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് തലയടിച്ചു വീണു മരിച്ചു.

murali
error: Content is protected !!