September 8, 2024
NCT
KeralaNewsThrissur News

കുവൈറ്റ് തീപിടുത്തം; 25 മലയാളികള്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം.

കുവൈറ്റ് : കമ്പനി ജീവനക്കാര്‍ താമസിച്ച കെട്ടിടത്തില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സെക്യൂരിറ്റി കാബിനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം.  അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. മൂന്ന് പേരെ തിരിച്ചറിയാനുണ്ടെന്നും നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശ്ശേരി.

25 മലയാളികള്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. 23 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 40 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഒമ്പത് പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്നതില്‍ കൂടുതല്‍ പേരും മലയാളികളാണ്.

Related posts

ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.

murali

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി..

murali

തളിക്കുളം പഞ്ചായത്തിലെ റോഡുകൾ പൊളിച്ചതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അഴിമതി വിജലൻസ് അന്വേഷിക്കണം. : ജോസ് വളളൂർ

murali
error: Content is protected !!