September 8, 2024
NCT
KeralaNewsThrissur News

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി പ്രദര്‍ശിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചൊവ്വന്നൂര്‍ ഏട്ടംപുറം മേനോത്ത് വീട്ടില്‍വികാസ് മോഹന്‍ (28) നെയാണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി 12 ന് പ്രതിയുടെ വീട് വളഞ്ഞാണ് കുന്നംകുളം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കൈക്കലാക്കിയ 16 കാരിയുടെ നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ ഇയാള്‍ കുട്ടിക്ക് അയച്ചുകൊടുക്കുകയും കുട്ടിയെ ഭീഷിണിപ്പെടുത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രദേശത്തെ സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പ്രതി.

Related posts

12 വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നിമിഷപ്രിയയെ നേരില്‍കണ്ടു. വൈകാരിക നിമിഷങ്ങള്‍…

murali

മതിലകത്ത് എംഡിഎംഎയുമായി പടിയൂർ സ്വദേശി പിടിയിൽ.

murali

ഉന്നത വിജയത്തിന് ആദരവ് നൽകി.

murali
error: Content is protected !!