September 8, 2024
NCT
KeralaNewsThrissur News

കാർഗിൽ വിജയ്ദിവസം വിമുക്തഭടൻമാർക്ക് അനുമോദനം നൽകി നെഹ്റു സ്റ്റഡി സെന്റർ.

പെരിങ്ങോട്ടുകര : നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ കാർഗിൽ യുദ്ധ വിജയത്തിന്റെ 25ാം വാർഷികാചരണത്തിന്റെ ഭാഗമായി മുതിർന്ന വിമുക്തഭടൻമാരെ ആദരിച്ചു.

എയർഫോഴ്സിൽ നിന്നും റിട്ടയർ ചെയ്ത് 40 വർഷം പിന്നിട്ട സോമശേഖരൻ നെല്ലി പറമ്പിൽ, ആർമിയിൽ നിന്ന് റിട്ടയർ ചെയ്ത് 36 വർഷം പിന്നിടുന്ന രാമൻ പനോലിയെയും പൊന്നാട ചാർത്തി നെഹ്റു സ്റ്റഡി സെന്റർ – കൾച്ചറൽ ഫോറം ചെയർമാൻ ആൻ്റോ തൊറയൻ അനുമോദിച്ചു.

ട്രഷറർ പ്രമോദ് കണിമംഗലത്ത്, അംഗങ്ങളായ നിസ്സാർ കുമ്മം കണ്ടത്ത്, പോൾ പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു. സാജൻ കുറ്റിക്കാട്ട് പറമ്പിൽ, ജഗദീശ് രാജ് വാളമുക്ക്, ഹരിദാസൻ ചെമ്മാപ്പിള്ളി, റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി

Related posts

ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ രൂക്ഷമായ കടലേറ്റം; ടെലിഫോൺ കെട്ടിടം തകർന്നു.

murali

ആറാട്ടുപുഴ പൂരം : ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ ഒരുങ്ങി, സമര്‍പ്പണം 16ന്.

murali

നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു.

murali
error: Content is protected !!