September 8, 2024
NCT
KeralaNewsThrissur News

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ശലഭ ജ്യോതിഷനെ ആദരിച്ചു.

നാട്ടിക ലയൺസ് ക്ലബ് കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ശലഭ ജ്യോതിഷനെ ആദരിച്ചു. നാട്ടിക ലയൺസ് ക്ലബ്ബ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റെടുത്ത ചടങ്ങിൽ

നാട്ടിക ലയൺസ് ക്ലബ്ബിന്റെ 2024-25 വർഷത്തെ പുതിയ ഭാരവാഹികളുടെ ഇൻസ്റ്റാളേഷൻ ശ്രീനാരായണ ഹാളിൽ ഫസ്റ്റ് വൈസ് ഡിസ്ട്രിക് ഗവർണർ ടി ജയകൃഷ്ണൻ നിർവഹിച്ചു.
ക്ലബ്ബിന്റെ സർവീസ് പ്രോജക്ടുകളെ അഭിനന്ദിച്ച ഡിസ്റ്റിക് ഗവർണർ പ്രവർത്തന മികവുകൊണ്ട് പുതിയ ക്ലബ്ബുകളിൽ ഒന്നാം സ്ഥാനത്താണ് നാട്ടിക ലയൻസ് ക്ലബ് എന്ന് ഓർമ്മപ്പെടുത്തി.

ക്ലബ്ബ് പ്രസിഡണ്ട് ടി യു സുഭാഷ് ചന്ദ്രൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി വാസൻ കോഴിപ്പറമ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു. അക്ബർ അലി കയ്യാലാസ് സ്വാഗതം പറഞ്ഞു.
ഡിസ്ട്രിക്ട് അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി സ്വാമിനാഥൻ, ആലത്തൂർ റീജിയൻ എസിപി സരസ്വതി, റിജിയൻ 2 എസിപി അമൃത ജയപ്രകാശ്, റിജിയൻ ചെയർപേഴ്സൺ ആനി ടീച്ചർ, ഡിസ്ട്രിക്ട് പി ആർ ഓ ആന്റണി തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പവിത്രൻ ഇയാനി ( പ്രസിഡണ്ട്), ഹനീഫ റഹ്മാൻ, മനോജ് കുന്നത്ത് ( വൈസ് പ്രസിഡണ്ട്) അക്ബർ അലി ( സെക്രട്ടറി), വാസൻ കോഴിപ്പറമ്പിൽ ( ജോ സെക്രട്ടറി), പ്രേം ലാൽ ENR ( ട്രഷറർ), കോഡിനേറ്റർമാരായി ENR കൃഷ്ണൻ (LCIF), രവി വടക്കൻ ( സർവീസ്), വിജയരാഘവൻ ( മാർക്കറ്റിംഗ്), സി ആർ സുന്ദരൻ (TIME TAMER), എം കെ ഉണ്ണികൃഷ്ണൻ (TALE TWISTER) എന്നിവരെ തിരഞ്ഞെടുത്തു. ENR പ്രേം ലാൽ നന്ദി പറഞ്ഞു.

Related posts

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേർ പിടിയിൽ: കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി.

murali

ചേറ്റുവ ദേശീയ പാത വികസന പ്രവർത്തനങ്ങൾ നടക്കുന്ന ചേറ്റുവ പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റ് മണ്ണ് ഒലിച്ച്പോയി വീഴാറായനിലയിൽ.

murali

തളിക്കുളം വ്യവസായ സമുച്ചയം; അഞ്ചു കോടി രൂപ അനുവദിച്ചു.

murali
error: Content is protected !!