September 8, 2024
NCT
KeralaNewsThrissur News

മാരക രാസലഹരിയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ.

മലപ്പുറം : മാരക രാസലഹരിയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യത്യസ്ത സംഭവങ്ങളിൽ വെട്ടം പച്ചാട്ടിരി സ്വദേശി കൂലിപ്പറമ്പിൽ ശ്രീജിത്ത്, മാങ്ങാട്ടിരി തെക്കുമുറി സ്വദേശി പുതിയത്ത് മുഹമ്മദ് സാദിഖ് എന്നിവരാണ് പിടിയിലായത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നിർദ്ദേശാനുസരണം തിരൂർ ഡിവൈഎസ്പി കെ.എം. ബിജുവിന്റെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനകളിലാണ് ഇരുവരും പിടിയിലായത്. തിരൂർ പൊറ്റത്തെപ്പടിയിൽ നടത്തിയ പരിശോധയിലാണ് 12 ഗ്രാം എംഡിഎംഎയുമായി ശ്രീജിത്ത് പിടിയിലായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോഴാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് 8 ഗ്രാം രാസലഹരിയുമായി മുഹമ്മദ് സാദിഖിനെ തിരൂർ ഇൻസ്പെക്ടർ ജിനേഷ് കെ ജെ, സബ് ഇൻസ്പെക്ടർ സുജിത്ത് ആർ.പി. എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

Related posts

വാണിജ്യ സിലിണ്ടറിന് വില കുറച്ചു.

murali

മന്ത്രി പദം ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍. കോളനി എന്ന പേര് ഒഴിവാക്കും.

murali

ചരക്ക് ലോറി ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു. 2 പേർക്ക് ജീവനക്കാർക്ക് പരിക്കേറ്റു.

murali
error: Content is protected !!