September 19, 2024
NCT
Kerala

തളിക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ ഇന്റർവ്യൂ മാറ്റിവെച്ചു.

അങ്കണവാടി വർക്കർ ഹെൽപ്പർ നിയമനം അട്ടിമറിക്കുന്ന സി.പി.ഐ.എം ൻ്റെ നടപടിയിൽ പ്രതിഷേധിച്ച് സെലക്ഷൻ കമ്മറ്റി യോഗഹാൾ ഉപരോധിച്ച് തളിക്കുളം ഗ്രാമപഞ്ചായത്തിലെ ഭൂരിപക്ഷ പഞ്ചായത്ത് അംഗങ്ങൾ. പ്രതിഷേധത്തെ തുടർന്ന് ഇൻ്റർവ്യൂ നടന്നില്ല.

ഗ്രാമപഞ്ചായത്തിൽ ഭരണ സമിതി തീരുമാനങ്ങൾ അട്ടിമറിച്ച് പാർട്ടി തീരുമാനങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന CPIM നേതൃത്വത്തിൻ്റെ ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ഭരണസമിതിയിലെ CPIM ഇതര അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അങ്കണവാടി വർക്കർ – ഹെൽപ്പർ ഇൻ്റർവ്യൂ മാറ്റി വെച്ചു.

കാലങ്ങളായി അങ്കണവാടികളിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ ജീവനക്കാരെ വഞ്ചിക്കുന്ന നടപടിയാണ് CPIM ചെയ്യുന്നത്. ഒന്നര വർഷം മുമ്പ് അങ്കണവാടി ജീവനക്കാരെ തെരഞ്ഞെടുക്കുവാനുള്ള സെലക്ഷൻ കമ്മറ്റിയിലേക്ക് ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ച അംഗങ്ങളിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിൻ്റ സുഭാഷ് ചന്ദ്രനെ മാറ്റി ഈ അടുത്ത് മെമ്പറായി വി.കല യെ ഉൾപ്പെടുത്തികൊണ്ട് സി.പി.ഐ.എം. നിയമനങ്ങൾ അട്ടിമറിക്കുവാൻ ശ്രമിക്കുകയാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരെ മാത്രം ഈ സ്ഥാനങ്ങളിൽ കുത്തി നിറച്ച് രാഷ്ട്രീയ വൽക്കിരിക്കുവാനാണ് CPIM ശ്രമം. ഈ തീരുമാനത്തിൽ നിന്നും CPIM പിൻമാറി, ഭരണ സമിതിതീരുമാനം നടപ്പിലാക്കണമെന്നും, ഇനിയും തുടർന്നാൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട്പോകുമെന്നും പഞ്ചായത്ത് മെമ്പർമാർ അറിയിച്ചു.

Related posts

പെരിങ്ങോട്ടുകരയിൽ ബസിൻ്റെ ചക്രം കയറി വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്.

murali

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

murali

തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

murali
error: Content is protected !!