NCT
KeralaNewsThrissur News

മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു.

തൃപ്രയാര്‍ : മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ചിലങ്ക ബീച്ച് കാട്ടില്‍പുരക്കല്‍ ദാസനാണ്(62) മരിച്ചത്. ഗുരുദക്ഷിണ വള്ളത്തിലെ തൊഴിലാളിയാണ്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ വലപ്പാടിനും, കോതകുളത്തിനുമിടയില്‍ വെച്ചാണ് കുഴഞ്ഞ് വീണത്.

വലപ്പാട് ബീച്ചില്‍ വള്ളമടുപ്പിച്ച് ദാസനെ വലപ്പാട് ദയ എമര്‍ജന്‍സി സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: ഉഷ. മക്കള്‍: ധനുഷ, ശ്രുതി, പ്രിയ. മരുമക്കള്‍: ജിബി കണക്കാട്ട്, ശരത് കിഴക്കേടത്ത്. സംസ്‌കാരം ബുധനാഴ്ച നടക്കും.

Related posts

ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

murali

കളിമണ്ഡലം പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക്.

murali

തൃപ്രയാർ വിബി മാളിന് സമീപം നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു: അപകടത്തിൽ 3 പേർക്ക് പരിക്ക്.

murali
error: Content is protected !!