September 19, 2024
NCT
Thrissur News

വാഹനത്തിൽ നിന്നും ഓയിൽ ചേർന്നു; ആറോളം ബൈക്കുകൾ തെന്നിമറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു.

കണ്ടശാംകടവ് പാലത്തിനടുത്ത് റോഡിൽ വാഹനത്തിൽ നിന്നും ഓയിൽ ചേർന്നു; ആറോളം ബൈക്കുകൾ തെന്നിമറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. വിളക്കുംകാൽ സ്വദേശി അറുപത് വയസുള്ള തോമസിനാണ് പരിക്കേറ്റത്. ഇന്നുരാവിലെ ഏഴുമണിയോടെയാണ് സംഭവം. പരിക്കേറ്റയാളെ തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

വാടാനപ്പിള്ളി – തൃശ്ശൂർ റോഡിൽ കണ്ടശാംകടവ് പാലം ഇറക്കത്തിലാണ് ഓയിൽ ചോർന്നത്. ഈ സമയം അതുവഴി വന്ന ബൈക്കുകളാണ് തെന്നി മറിഞ്ഞത്. ഏതു വാഹനത്തിൽ നിന്നാണ് ഓയിൽ ചോർന്നതെന്നു കണ്ടെത്താനായിട്ടില്ല . ഫയർഫോഴ്‌സ് സംഘം എത്തി വെള്ളം പമ്പുചെയ്തു റോഡ് വൃത്തിയാക്കി.

Related posts

ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി​യി​ല്‍ സംഘർഷത്തിൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റു.

murali

മണലൂരിൽ ലഹരി പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടുപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതിയെ സാഹസികമായി അന്തിക്കാട് പോലീസ് പിടികൂടി.

murali

നാട്ടിക വെസ്റ്റ് കെ.എം.യു.പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

murali
error: Content is protected !!