കഴിമ്പ്രം ധർമ വിലാസം എൽ. പി. സ്കൂളിന്റെ 107 ആം വാർഷികാഘോഷം നാട്ടിക. എം. എൽ. എ. സി.സി. മുകുന്ദൻ ഉൽഘാടനം നിർവഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ എസ്.എൻ.ഡി.പി. വിദ്യാഭ്യാസ ഡയറക്റ്റർ ഇ.ജി. ബാബു വിശിഷ്ടാതിഥിയായി. വലപ്പാട് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ പ്രഹർഷൻ എസ്.എൻ.ഡി.പി നാട്ടിക യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംപുള്ളി, ബി.ർ.സി.ട്രെയിനർ ചിത്രകുമാർ, എസ്.എസ്.ജി കുൺവീനർ സുകുമാരൻ കരിപ്പായിൽ, പി.ടി.എ. പ്രസിഡൻറ് മഞ്ചു രാകേഷ്, എം.പി.ടി.എ. പ്രസിഡൻറ് ഷിജിന നിഷാദ് ആശംസകൾ നേർന്നു പ്രസംഗിച്ചു.
മുൻ പ്രധാന അധ്യാപകർ ഗീത, കെ.ബി.അരുണ, മാലതി, കൗസല് , സുഗുണ, ശോഭ തുടങ്ങിയവരെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രധാന അദ്ധ്യാപകൻ കെ.ജി ദിലീപ് കുമാർ സ്വാഗതം ആശംസിക്കുകയും സ്റ്റാഫ് സെക്രട്ടറി രമ്യ രാജൻ നന്ദിയും രേഖപെടുത്തി. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.