NCT
KeralaNewsThrissur News

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. രാവിലെ ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയടക്കമുള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് കോൺ​ഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയുടെ ഭാ​ഗമാകാൻ പത്മജ വേണുഗോപാൽ തീരുമാനിച്ചത്.

ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാല്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാല്‍ പിന്‍വലിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ വേണുഗോപാൽ ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചാൽ അത് കോൺ​ഗ്രസിന് കനത്ത തിരിച്ചയാകും.

Related posts

കുന്നംകുളം കടങ്ങോട്‌ വൻ ചാരായ വേട്ട: 40 ലിറ്റർ ചാരായവും, 300 ലിറ്റർ വാഷും പിടിച്ചെടുത്തു.

murali

മാധവി (105) അന്തരിച്ചു.

murali

പെരിഞ്ഞനം ബീച്ചിൽ നേരിയ കടലേറ്റം.

murali
error: Content is protected !!