NCT
KeralaNewsThrissur News

ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശൂരിൽ ടി.എൻ.പ്രതാപന് സീറ്റില്ല. പകരം കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയാവും.

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്.  തൃശൂരിലെ സിറ്റിങ് എം.പി ടി.എൻ.പ്രതാപന് സീറ്റില്ല. പകരം വടകരയിൽ നിന്നും കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയാവും. വടകരയിൽ ഷാഫി പറമ്പിൽ എം.എൽ.എയോ, ടി.സിദ്ദിഖ് എം.എൽ.എയോ സ്ഥാനാർഥിയാവും. വ്യാഴാഴ്ച രാത്രി ചേർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ടി.എൻ പ്രതാപന് അടുത്ത നിയമസഭാ സീറ്റിൽ സ്ഥാനാർഥിത്വം നൽകുന്നതാണ് ധാരണ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വെച്ച നിർദേശത്തെ നേതാക്കൾ അംഗീകരിക്കുകയായിരുന്നു.

പത്മജയുടെ ബി.ജെ.പി പ്രവേശന വിവാദം ഏറ്റവും അധികം ചർച്ചയാവുക തൃശൂരിലാണെന്നതിനാൽ അതിനെ മറികടക്കാൻ ശക്തനായ നേതാവ് തന്നെ വേണമെന്നതാണ് കെ.മുരളീധരന്റെ പേരിലെത്തിയത്. നേരത്തെ വി.വി.രാഘവൻ ലോകസഭയിലേക്ക് തന്നെ കെ.മുരളീധരനെ തോൽപ്പിച്ച ചരിത്രം തൃശൂരിനുണ്ടെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇതിന് പ്രസക്തിയില്ലെന്നാണ് വിലയിരുത്തുന്നത്.

Related posts

ബിജെപി എങ്ങണ്ടിയൂർ പഞ്ചായത്ത്‌ കമ്മറ്റി പഞ്ചായത്ത്‌ ഓഫീസ് ധർണ നടത്തി.

murali

കൊടുങ്ങലൂരിൽ ബേക്കറി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

murali

ശ്രീനാരായണപുരം ആമണ്ടൂരിൽ ഹോട്ടലുകളിൽ മോഷണം.

murali
error: Content is protected !!