September 19, 2024
NCT
KeralaNewsThrissur News

വനിതാദിനത്തിൽ മോദിയുടെ പ്രഖ്യാപനം; പാചകവാതക വില 100 രൂപ കുറച്ചു.

വനിതാദിനത്തിൽ മോദിയുടെ പ്രഖ്യാപനം; പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു. ദശലക്ഷകണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമെന്ന് പ്രധാനമന്ത്രി.  തീരുമാനം വനിതാ ദിനം പ്രമാണിച്ച്. 100 രൂപ കുറയുന്നതോടെ നിലവില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില 910 രൂപയില്‍ നിന്ന് 810 ആയിമാറും.  വിലകുറച്ചത് പ്രധാനമന്ത്രിയുടെ നിർദേശപ്രകരമാണ്.

പാചകവാതകത്തെ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കുക വഴി കുടുംബങ്ങളുടെ ക്ഷേമവും ആരോഗ്യകരമായ പരിസ്ഥിതിയും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്, മോദി പറഞ്ഞു. വനിതാശാക്തീകരണവും സ്ത്രീകളുടെ ജീവിതം കൂടുതല്‍ ആയാസരഹിതമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

നാട് കടത്തിയ യുവാവ് കഞ്ചാവുമായി പിടിയിൽ.

murali

ഡ്രൈഡേ വിൽപ്പനയ്ക്കായി സൂക്ഷിച്ച 26 കുപ്പി മദ്യവുമായി വലപ്പാട് സ്വദേശി എക്സൈസ് പിടിയിലായി.

murali

മൂസഹാജി നിര്യാതനായി.

murali
error: Content is protected !!