September 19, 2024
NCT
KeralaNewsThrissur News

അഖില കേരള ധീവരസഭ തൃശൂർ ജില്ലാ കമ്മറ്റി തൃപ്രയാറിൽ അവകാശ സംരക്ഷണ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി.

തൃപ്രയാർ : കോൺഗ്രസ് നേതൃത്വത്തിൻ്റെ അവഗണനയിലും നീതി നിഷേധത്തിലും പ്രതിഷേധിച്ച് അഖില കേരള ധീവരസഭ തൃശൂർ ജില്ലാ കമ്മറ്റി തൃപ്രയാറിൽ അവകാശ സംരക്ഷണ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി. ധീവരസഭ ജില്ലാ പ്രസിഡൻ്റ് കെ.വി. തമ്പി അധ്യക്ഷത വഹിച്ച പരിപാടിയിൽ അഖില കേരള ധീവരസഭ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.വി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

എല്ലാ സാമുദായിക സന്തുലനങ്ങളും പാലിച്ചാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടികയെന്ന കോൺഗ്രസ്സ് നേതൃത്വത്തിന്റെ അവകാശവാദംതികച്ചും പൊള്ളയാണ്. നൂറ് ശതമാനം വിജയസാധ്യതയുള്ള ഒരാളെ മറ്റു ന്യായങ്ങൾ പറഞ്ഞ് മറ്റെന്തോ ഉദ്ദേശത്തിനാണ് ഒഴിവാക്കിയത്. ഇത് കേരളത്തിലെ മുഴുവൻ പാർലമെന്റ് മണ്ഡലത്തിലും പ്രതിഫലിക്കും.

ധീവരസഭ പരസ്യമായി പിന്തുണച്ച സമയത്ത് ബഹുഭൂരിപക്ഷം തീരദേശ സീറ്റിലും വിജയിച്ച ചരിത്രവുമുണ്ടായിട്ടുണ്ട്. സമുദായത്തെ അവഗണിക്കുന്നതിൻ്റെ ഫലമാണ് ഇപ്പോൾ തെരഞ്ഞെടുപ്പിൽ കാണുന്ന തിരിച്ചടികൾ. ഇത് മനസ്സിലാക്കാൻ കോൺഗ്രസ്സ് നേതൃത്വം തയ്യാറായി തെറ്റ് തിരുത്തണം. അല്ലെങ്കിൽ പ്രത്യാഘാതം വലുതായിരിക്കും.

ജില്ലാ ജനറൽ സെക്രട്ടറി ടി.വി. ശ്രീജിത്ത് ആമുഖ പ്രഭാഷണം നടത്തി. യു.എം. സുബ്രഹ്മണ്യ, വെങ്കിടേഷ്, യു. ബി. മണികണ്ഠൻ, ബാബു കുന്നുങ്ങൽ, ജയൻ കാര എന്നിവർ പ്രസംഗിച്ചു. യു.എ. ഉണ്ണികൃഷ്ണൻ , കെ.ടി. കുട്ടൻ, ഇത്തിക്കാട്ട് ബാലൻ, ശകുന്തള കൃഷ്ണൻ, ഹേമ തമ്പി, മണികണ്ഠൻ സി.കെ, വിജയൻ പനക്കൽ, എൻ.ആർ പ്രശാന്ത്, വേണു ചാമക്കാല പ്രതിഷേധത്തിന് നേതൃത്വം നൽകി.

 

Related posts

പുഴ ഒഴുകിയെത്തി: താണിക്കുടം ഭഗവതിക്ക് ആറാട്ടായി.

murali

കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ട‌റുടെ താൽകാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

murali

കുമാരൻ നിര്യാതനായി.

murali
error: Content is protected !!