September 19, 2024
NCT
KeralaNewsThrissur News

തൃശ്ശൂരിൽ പ്രവർത്തകരോട് ക്ഷോഭിച്ച സംഭവത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി.

വലപ്പാട് : തൃശ്ശൂരിൽ പ്രവർത്തകരോട് ക്ഷോഭിച്ച സംഭവത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി. നാട്ടിക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സന്ദര്ശനത്തിടെയായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.  ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേർക്കാത്തതിലാണ് പ്രവർത്തകരെ ശാസിച്ചത്. ‘പ്രവർത്തകരെ ശാസിക്കാനുള്ള അവകാശം തനിക്കുണ്ട്, അതിനിയും തുടരും’. കുപ്രചരണങ്ങളിൽ തളരില്ലെന്നും സുരേഷ് ഗോപി.

കഴിഞ്ഞദിവസം ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ തെരഞ്ഞെടുപ്പ് സന്ദർശനത്തിനിടെ ആളുകൾ കുറഞ്ഞതും വോട്ടർ പട്ടികയിൽ പ്രവർത്തകരുടെ പേര് ചേർക്കാത്തതുമാണ് പ്രകോപനത്തിനിടയാക്കിയത്.  കാര്യങ്ങൾ ഭയങ്കര കഷ്ടമാണ്. എന്താണ് ബൂത്ത് പ്രസിഡന്റിന്റെ ജോലി? ആളില്ലാത്ത സ്ഥലത്തേക്ക് എന്നെ എന്തിനു കൊണ്ടുവന്നുവെന്നും സുരേഷ് ഗോപി കയർക്കുന്നു.

വോട്ട് വാങ്ങി താരനാണെങ്കിൽ വോട്ട് ചെയ്യുന്ന പൗരനെ കണ്ട് പ്രവർത്തിക്കാനും, സുരേഷ് ഗോപി പ്രവർത്തകരോട് പറയുന്നു. നിങ്ങൾ സഹായിച്ചില്ലെങ്കിൽ നാളെ തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവർത്തിച്ചുകൊള്ളാമെന്നും സുരേഷ് ഗോപി പ്രവർത്തകരോട് പറഞ്ഞിരുന്നു.

Related posts

ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയുടെ മാല പൊട്ടിച്ച പ്രതി പിടിയിൽ.

murali

ഞാൻ ഒളിച്ചോടിയിട്ടില്ല; എല്ലാത്തിനും എഎംഎംഎ ഉത്തരം പറയേണ്ട, ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം: മോഹൻലാൽ.

murali

മൂന്നുപീടികയിൽ പിക്കപ്പ് വാഹനമിടിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്.

murali
error: Content is protected !!