September 19, 2024
NCT
KeralaNewsThrissur News

തണൽ സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി.

മതിലകം : പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി നാഷണൽ സർവീസ് സ്കീം ജില്ലാ ഘടകത്തിൻ്റെയും മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നിർമ്മിച്ച തണൽ സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറ്റം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

മതിലകം തൃപ്പേക്കുളം സാംസ്ക്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷനായി. മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ കാഴ്ച പരിമിതിയുള്ള വിദ്യാർഥിക്കാണ് 550 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഭവനം നിർമ്മിച്ചു നൽകിയത്. തണൽ സ്നേഹഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമ്മിക്കുന്ന 10 വീടുകളിൽ 3 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.

സ്ക്രാപ്പ് ചാലഞ്ച്, ബിരിയാണി ചാലഞ്ച്, ഉൽപ്പന്ന നിർമ്മാണ- വിപണനം തുടങ്ങിയവ മുഖേനയാണ് വിദ്യാർഥികൾ ഭവന നിർമ്മാണം പൂർത്തിയാക്കിയത്. പി ടി എ, മാനേജ്മെന്റ്, ഗ്രാമപഞ്ചായത്ത്‌, അദ്ധ്യാപകർ, പൊതുജനങ്ങൾ തുടങ്ങിയവർ ഭവന നിർമാണവുമായി സഹകരിച്ചു. മതിലകം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത് ബഷീർ, സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ആർ എൻ അൻസാർ തുടങ്ങിയവർ മുഖ്യാതിഥികളായി.

ജില്ലാ കോർഡിനേറ്റർ എം വി പ്രതീഷ്, വൈസ് പ്രസിഡന്റ്‌ ടി എസ് രാജു, ആരോഗ്യ വിദ്യാഭ്യാസം ചെയർപേഴ്സൻ സുമതി സുന്ദരൻ, ജനപ്രതിനിധികളായ രജനി ബേബി, ഒ എ ജെൻട്രിൻ, പ്രിൻസിപ്പൽ എ പി ലാലി, പി ടി എ പ്രസിഡന്റ്‌ കെ വൈ അസീസ്, മുജീബ് മാസ്റ്റർ, എ എ തോമസ്, ഇ ആർ രേഖ, പ്രോഗ്രാം ഓഫീസർ ആന്റണി തോമസ്, ഹംസ വൈപ്പിപാടത്ത്, ബിന്ദു സന്തോഷ്‌, ജിസ്‌മോൻ ഫ്രാൻസിസ്, റഹിയാനത്ത് അൻസാരി, ജിഷ വിനോദ്, രശ്മി പി എൽ, വൊളണ്ടിയർമാരായ മുഹമ്മദ് ഷംസിൽ, അലീന റഷീദ്, അമൽ ജോൺ, ആതിര പി പി തുടങ്ങിയവർ പങ്കെടുത്തു.

Related posts

തൃപ്രയാർ – ചേർപ്പ് സംസ്ഥാനപാതയിൽ വെള്ളക്കെട്ട്.

murali

ദേശമംഗലത്ത് മുത്തശ്ശനെ കൊച്ചുമകന്‍ വെട്ടി കൊലപ്പെടുത്തി.

murali

പെരിഞ്ഞനത്ത് പെയിന്റിങ്ങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

murali
error: Content is protected !!