NCT
KeralaNewsThrissur News

പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ മുങ്ങിമരിച്ചു.

പുലാമന്തോൾ കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബിഷ്മോൻ കെ.എസ് ആണ് മുങ്ങി മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മാള അന്നമട സ്വദേശിയാണ്.

പുലാമന്തോൾ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ സുബീഷ് മോൻ ഒഴുക്കിൽ പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ കയ്പമംഗലം സ്റ്റേഷനിൽ എസ്ഐ ആയി ജോലി ചെയ്തിട്ടുണ്ട്.

Related posts

സർവീസിൽനിന്ന് വിരമിക്കാൻ നാല് ദിവസം ബാക്കി; അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വിരുന്ന്  സൽക്കാരത്തിൽ പങ്കെടുത്ത ഡി.വൈ.എസ്.പിയ്ക്കെതിരേ വകുപ്പുതല അന്വേഷണം.

murali

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും.

murali

ഏങ്ങണ്ടിയൂരിൽ ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം നിലച്ചിട്ട് ആഴ്ചകൾ.

murali
error: Content is protected !!