NCT
KeralaNewsThrissur News

കയ്പമംഗലത്ത് അറവു മാലിന്യം തള്ളിയവരെ വാഹനം സഹിതം നാട്ടുകാർ പിടികൂടി.

കയ്പമംഗലത്ത് അറവു മാലിന്യം തള്ളിയവരെ വാഹനം സഹിതം നാട്ടുകാർ കയ്യോടെ പിടികൂടി. വിവിധ ഇറച്ചിക്കടകളിൽ നിന്നും ശേഖരിച്ച മാലിന്യമാണ് കയ്പമംഗലം ബോർഡ് പടിഞ്ഞാറ് ഭാഗത്ത് തള്ളിയത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഇവരെ കയ്യോടെ പിടികൂടി പോലീസിനെ അറിയിക്കുകയായിരുന്നു.

കൊടകര സ്വദേശി അൻഷാദ് എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കടകളിൽ നിന്നും പണം വാങ്ങി ശേഖരിക്കുന്ന മാലിന്യം ഇത്തരത്തിൽ തള്ളുന്നത് ഇവർക്ക് പതിവാണെന്ന് പോലീസ് പറഞ്ഞു. എറണാകുളം സ്വദേശിയുടെതാണ് വാഹനം

Related posts

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് യുവാവ് മരിച്ചു. 

murali

കാഞ്ഞാണിയിൽ സംസ്ഥാനപാതയിലെ കുഴിയിൽ മത്സ്യകൃഷിയിറക്കി കോൺഗ്രസ് മണലൂർ കമ്മിറ്റിയുടെ പ്രതിഷേധ സമരം.

murali

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി.

murali
error: Content is protected !!