NCT
NewsKeralaThrissur News

തൃപ്രയാർ വൈ മാളിലെ ലാഭം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിതരണം ചെയ്തു.

തൃപ്രയാർ : തൃപ്രയാർ വൈ മാളിലെ ലാഭം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിതരണം ചെയ്തു. ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തെ തൃപ്രയാർ വൈ മാളിലെ ലാഭം മുഴുവൻ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൈമാറി. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിന് 10 ലക്ഷം രൂപയും തൃപ്രയാർ സെയ്ന്റ് ജൂഡ് പള്ളിക്കും, നാട്ടിക ആരിക്കിരി ഭഗവതീക്ഷേത്രത്തിനും മൂന്നുലക്ഷം രൂപ വീതമുള്ള ചെക്കുകളും വിതരണം ചെയ്തു.

തൃപ്രയാർ ദേവസ്വം മാനേജർ എ.പി. സുരേഷ്‌കുമാർ, ആരിക്കിരി ഭഗവതീക്ഷേത്രം പ്രസിഡന്റ് എൻ.പി. ആഘോഷ്, തൃപ്രയാർ സെയ്ന്റ് ജൂഡ് പള്ളിവികാരി ഫാ. പോൾ കള്ളിക്കാടൻ എന്നിവർക്ക് വൈ ഫൗണ്ടേഷൻ മാനേജർ ഇഖ്ബാൽ എം.എ. യൂസഫലിക്കുവേണ്ടി ചെക്കുകൾ കൈമാറി. വൈ മാൾ മാനേജർ അരുൺദാസ്, ഫിനാൻസ് മാനേജർ മിർസ ഹബീബ്, മാൾ ഓപ്പറേഷൻസ് മാനേജർ റഷീദ്, സെക്യൂരിറ്റി മാനേജർ വിജയൻ, ഫ്ളോർ മാനേജർ വിനോജ് എന്നിവർ പങ്കെടുത്തു. വൈ ഫൗണ്ടേഷൻ നൽകുന്ന മറ്റ്‌ സഹായങ്ങൾക്കു പുറമേയാണിത്.

Related posts

സ്വത്ത് തർക്കത്തെ തുടർന്ന് അനുജനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ജേഷ്ഠൻ അറസ്റ്റിൽ.

murali

പെരിഞ്ഞനത്ത് ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്നു; ഒഴിവായത് വൻദുരന്തം.

murali

വധ ശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനില്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി.

murali
error: Content is protected !!