September 19, 2024
NCT
KeralaNewsThrissur News

പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.

കണ്ണൂര്‍ : തലശ്ശേരി – മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മല്‍ സഹകരണ ബാങ്കിനു സമീപം ജന്നത്ത് വീട്ടില്‍ മുഹമ്മദ് നിദാല്‍ (18) ആണ് മരിച്ചത്. തലശ്ശേരി സെയ്ന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഇന്നലെ ഉദ്ഘാടനം ചെയ്ത തലശ്ശേരി – മാഹി ബൈപ്പാസ് കൂട്ടുകാര്‍ക്കൊപ്പം സന്ദര്‍ശിക്കാനെത്തിയതായിരുന്നു മുഹമ്മദ് നിദാല്‍. കൂട്ടുകാര്‍ക്കൊപ്പമെത്തിയ നിദാല്‍ പാലങ്ങള്‍ക്കിടയിലെ വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കുമ്പോള്‍ താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നജീബിന്റെയും നൗഷിനയുടെയും മകനാണ്. സഹോദരി: നിദ.

Related posts

സ്വത്ത് തർക്കത്തെ തുടർന്ന് അനുജനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ജേഷ്ഠൻ അറസ്റ്റിൽ.

murali

ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനത്തിൽ കാരുണ്യയിലെ അമ്മമാർക്ക് സമ്മാനം നൽകി നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം.

murali

ഒരു മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ചെയ്യും.

murali
error: Content is protected !!