September 19, 2024
NCT
KeralaNewsThrissur News

വിവാഹദിനത്തിൽ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കൊടുങ്ങല്ലൂർ : വിവാഹദിനത്തിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വരൻ നാലര മാസത്തിന് ശേഷം മരിച്ചു. എടവിലങ്ങ് കാര ചാണാശ്ശേരി സത്യൻ്റെ മകൻ സുജിത്ത് (33)ആണ് മരിച്ചത്. സുജിത്തും എറണാകുളം നായരമ്പലം സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം നടക്കാനിരുന്ന 2023 ഒക്ടോബർ 22 നായിരുന്നു അപകടം.

രാവിലെ 10 നായിരുന്നു മുഹൂർത്തം. അന്നേ ദിവസം പുലർച്ചെ 5.30 മണിയോടെ അഴീക്കോട് മേനോൻ ബസാറിൽ വെച്ചാണ് അപകടം ഉണ്ടായത്. മത്സ്യം വാങ്ങാൻ ബൈക്കിൽ അഴീക്കോട് ജെട്ടിയിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സുജിത്ത് നാലര മാസത്തിനിടെ ആറോളം ആശുപത്രികളിലായി ചികിത്സിയിലായിരുന്നു.

Related posts

ചേർപ്പ് കോടന്നൂർ കൊലപാതകം; 3 പ്രതികളെ ചേർപ്പ് പോലീസ് പിടികൂടി.

murali

സ്കന്ദജി നിര്യാതനായി.

murali

വിജയലക്ഷ്മി നിര്യാതയായി.

murali
error: Content is protected !!