September 19, 2024
NCT
KeralaNewsThrissur News

ഗുരുവായൂരില്‍ പണമിടപാട് സ്ഥാപനം കുത്തി തുറന്ന് പണം കവര്‍ന്നയാളെ പോലീസ് തിരിച്ചറിഞ്ഞു. പ്രതി ഫിനാൻസിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരനെന്ന് സൂചന.

ഗുരുവായൂരിൽ പണമിടപാട് സ്ഥാപനം കുത്തി തുറന്ന് 32,40,650 രൂപ കവർന്നയാളെ പോലീസ് തിരിച്ചറിഞ്ഞു. പടിഞ്ഞാറെ നടയിൽ ഗാന്ധിനഗറിലെ മാസ് സെൻറർ എന്നെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എൽ ആൻഡ് ടി ഫൈനാൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ് ചൊവ്വാഴ്ച പണം നഷ്ടപ്പെട്ടത്. ഫിനാൻസിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരനാണ് മോഷണത്തിന് പിന്നിലെന്നാണ് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്റെ നീക്കം.

സ്ഥാപനത്തിൻറെ വാതിൽ തകർത്ത മോഷ്ടാവ് അകത്തു കയറി ലോക്കർ തകർത്ത് പണം മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഹെൽമെറ്റും ബാഗും ധരിച്ച് മോഷണത്തിന് എത്തുന്നയാളുടെ ദൃശ്യം നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിരുന്നു. മൈക്രോ ഫിനാൻസ് വായ്പ തിരിച്ചടവിലെ പണമാണ് സ്ഥാപനത്തിലെ ലോക്കറിൽ സൂക്ഷിച്ചിരുന്നത്.

Related posts

പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറി, ആളപായമില്ല.

murali

എൽഡിഎഫ് ചാഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

murali

തൃശൂരിൽ വീണ്ടും കെ.എസ്.ഇ.ബിയുടെ വാഴവെട്ട്; പുതുക്കാട് പാഴായിലെ കർഷകന്റെ വാഴയാണ് കെ.എസ്.ഇ.ബി വെട്ടിക്കളഞ്ഞത്.

murali
error: Content is protected !!