September 19, 2024
NCT
KeralaNewsThrissur News

കൊടുങ്ങല്ലൂർ കുരുംബക്കാവിൽ പ്രതീകാത്മക കാവുതീണ്ടൽ നടന്നു.

കൊടുങ്ങല്ലൂർ : ആർപ്പും ആരവവുമില്ലാതെ കുരുംബക്കാവിൽ പ്രതീകാത്മക കാവുതീണ്ടൽ നടന്നു. ദക്ഷിണേന്ത്യയിലെ പ്രശസ്ത ദേവി ക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ മീന ഭരണി ആഘോഷത്തിന്റെ ഭാഗമായാണ് പതിവിൽ നിന്നും വ്യത്യസ്തമായി പ്രതീകാത്മകമായി കാവുതീണ്ടിയത്. ചെറു ഭരണി കൊടിയേറ്റത്തിന് ശേഷം കുംഭമാസത്തിലും മീനമാസത്തിലുമായി രണ്ട് അശ്വതിനാളുകൾ വരുന്ന സാഹചര്യത്തിലാണ് ഇന്നുൾപ്പടെ രണ്ട് കാവുതീണ്ടലുകൾ നടക്കുന്നത്.

ആദ്യ അശ്വതിനാളായ ഇന്ന് ഉച്ചക്ക് 12 മണിക്ക് ഉള്ളിൽ അത്താഴപ്പൂജയടക്കം പൂർത്തിയാക്കി ക്ഷേത്രനട അടച്ചു. തുടർന്ന് വലിയതമ്പുരാൻ കുഞ്ഞുണ്ണിരാജ കിഴക്കേനടയിലെ നിലപാട്‌ തറയിൽ എഴുന്നള്ളി. കാവുതീണ്ടലിന് അനുവാദം നൽകുന്നതിൻ്റെ സൂചനയായി കോയ്മ ചുവന്ന പട്ടുകുട ഉയർത്തിയതോടെ ഭക്തജനങ്ങൾ ക്ഷേത്രത്തിനു ചുറ്റും വലം വെച്ച് കാവുതീണ്ടൽ ചടങ്ങ് പൂർത്തിയാക്കി.

13 വർഷം മുൻപാണ് ഇത്തരത്തിൽ രണ്ട് കാവ് തീണ്ടൽ നടന്നിട്ടുള്ളത്. മീന മാസത്തിലെ തിരുവോണ നാളായ ഏപ്രിൽ നാലിന് കോഴിക്കല്ലുമൂടലും അശ്വതിനാളായ ഒമ്പതിന് തൃചന്ദനച്ചാർത്തുപൂജയും അശ്വതി കാവുതീണ്ടലും നടക്കും. ഭരണിനാളായ 10-ന് ഭഗവതിക്ക് വരിയരിപ്പായസം നിവേദിച്ച് വെന്നിക്കൊടി ഉയർത്തുന്നതോടെയാണ് ഭരണി ഉത്സവത്തിന് സമാപനം കുറിക്കുന്നത്.

Related posts

വിജയലക്ഷ്മി നിര്യാതയായി.

murali

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ശലഭ ജ്യോതിഷനെ ആദരിച്ചു.

murali

ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ പലകകള്‍ക്ക് ഇടയില്‍ കൈ കുടുങ്ങി മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു.

murali
error: Content is protected !!