NCT
KeralaNewsThrissur News

ഗുരുവായൂര്‍ മേല്‍ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മന മധുസൂദനന്‍ നമ്പൂതിരി തെരഞ്ഞെടുത്തു.

ഗുരുവായൂര്‍ മേല്‍ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മന മധുസൂദനന്‍ നമ്പൂതിരി തെരഞ്ഞെടുത്തു. ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്കാണ് മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്.  നിലവിൽ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള പ്രധാന ക്ഷേത്രമായ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.

പഞ്ചവാദ്യം, മദ്ദള വാദ്യരംഗത്ത് ശ്രദ്ധേയനാണ്. ആറ് വർഷം മുമ്പ് ഇദ്ദേഹം ഗുരുവായൂർ മേൽശാന്തിയായിട്ടുണ്ട്. 56 അപേക്ഷകരില്‍ നിന്ന് 54 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. 50 പേര്‍ എത്തിയതില്‍നിന്ന് 45 പേര്‍ യോഗ്യത നേടി. അവരില്‍നിന്നാണ് നറക്കെടുത്ത് മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരിയാണ് നറുക്കെടുത്തത്. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ എന്നിവർ പങ്കെടുത്തു.

Related posts

 കുന്നംകുളം ചിറ്റഞ്ഞൂരില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്: കുഴിമിന്നിയോട് സാദൃശ്യമുള്ള വെടിക്കെട്ട് ഇനം.

murali

കാട്ടൂര്‍ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.

murali

പുതുക്കാട് റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകരാറിലായി.

murali
error: Content is protected !!