September 20, 2024
NCT
KeralaNewsThrissur News

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്‌.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്‌. ഗുരുതര പരിക്കേറ്റ മമതയുടെ ചിത്രം തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടു. തൃണമൂൽ കോൺ​ഗ്രസ് എക്സിലൂടെയാണ് ചിത്രം പങ്കുവച്ചത്. ആശുപത്രി കിടക്കയിൽ കിടക്കുന്ന മമതയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. മുറിവിൽ നിന്ന് മുഖത്തേക്ക് രക്തമൊലിച്ചതും ചിത്രത്തിൽ കാണാം. വീട്ടില്‍വെച്ച് കാലുതെന്നിവീണ് ഫര്‍ണിച്ചറില്‍ തലയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

വീട്ടിൽ വച്ചാണ് പരിക്കേറ്റതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം നെറ്റിയിൽ ​ഗുരുതരമായി മുറിവേറ്റ മമതയെ കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞങ്ങളുടെ ചെയ‍ർപേഴ്സൺ മമതാ ബാന‍ർജിക്ക് ​ഗുരുതരമായി പരിക്കേറ്റു. നിങ്ങളുടെ പ്രാ‍ർത്ഥനയിൽ അവരെയും ഉൾപ്പെടുത്തുക എന്നാണ് ചിത്രം പങ്കുവച്ച് തൃണമൂൽ കോൺ​ഗ്രസ് എക്സിൽ കുറിച്ചത്.

Related posts

വീടുനുള്ളിലെ ടി വി സ്റ്റാൻഡിൻ്റ അടിയിൽ നിന്നും 12അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി.

murali

ഏതാണ് തങ്കം ഏതാണ് ചെമ്പ് എന്നത് വഴിയെ അറിയാം; എതിർ സ്ഥാനാർത്ഥികളുടെ പ്രചരണ രീതിയെ വിമർശിച്ച് കെ.മുരളീധരൻ.

murali

ചേറ്റുവ ഹാർബറിൽമത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും പണിമുടക്കി പ്രതിഷേധിച്ചു.

murali
error: Content is protected !!