September 19, 2024
NCT
KeralaNewsThrissur News

എടത്തിരുത്തിയിൽ ബൈക്കിൽ നിന്നും വീണു യുവാവ് മരിച്ചു.

എടമുട്ടം – കാട്ടൂർ റോഡിൽ ബൈക്കിൽ നിന്നും വീണു യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശി പടിഞ്ഞാറായിൽ ഖമറുദ്ദീൻ്റെ മകൻ മുഹമ്മദ് സൽമാൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ എടത്തിരുത്തി കുമ്പളപറമ്പിന് സമീപത്തെ വളവിൽ വെച്ചാണ് അപകടമുണ്ടായത്.

എടമുട്ടത്ത് നിന്നും താണിശേരിയിലുള്ള ബന്ധുവിൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു സൽമാനും സുഹൃത്തുക്കളും, സൽമാൻ്റെ ബൈക്ക് വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു, പിന്നിൽ വന്നിരുന്ന ബൈക്കും നിയന്ത്രണം തെറ്റി വീണു.

രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന സുഹൃത്തുക്കളായ ഷെഹിൻ, മിഥുൻ എന്നിവർക്കും പരിക്കുണ്ട്. സൽമാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

Related posts

ഇന്ത്യൻ കോസ്റ്റ് ഗാർഡും ഫിഷറീസ് സ്റ്റേഷൻ അഴിക്കോടും സംയുക്തമായി കടൽസുരക്ഷ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

murali

പാപ്പാന്മാർ തമ്മിൽ സംഘർഷം; ഒരാൾക്ക് ഗുരുതര പരിക്ക്.

murali

യുവാവിനെ കാറിനുള്ളില്‍ കഴുത്തറത്തനിലയില്‍ കണ്ടെത്തിയ സംഭവം; ആസൂത്രിതമായ കൊലപാതകമെന്ന് പ്രാഥമിക നിഗമനം.

murali
error: Content is protected !!