September 19, 2024
NCT
KeralaNewsThrissur News

പഴുവിൽ മേഖലയിൽ നിന്നുള്ള പാലയൂർ പദയാത്ര ആരംഭിച്ചു.

പഴുവിൽ : പഴുവിൽ മേഖലയിൽ നിന്നുള്ള പാലയൂർ പദയാത്ര മാർച്ച്‌ 17 ഞായറാഴ്ച്ച രാവിലെ പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ നിന്ന് ആരംഭിച്ചു. രാവിലെ 4:30 നുള്ള വിശുദ്ധ കുർബാനക്കുശേഷം 5:30 ന് പുറപ്പെട്ട പദയാത്ര പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ, കൺവീനറായ പൈലി ആന്റണിക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ഫാ. സിജോ കാട്ടൂക്കാരൻ, ട്രസ്റ്റിമാരായ റാഫി ആലപ്പാട്ട്, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, ഡിനോ ദേവസ്സി എന്നിവർ നേതൃത്വം നൽകി. പഴുവിൽ ഫൊറോനയിൽ നിന്നും മറ്റു ഇടവകകളിൽ നിന്നും നിരവധി പേർ പദയാത്രയിൽ പങ്കെടുത്തു.

Related posts

പത്മപ്രഭ പുരസ്കാരം കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്.

murali

തൃപ്രയാർ പാലത്തിൽ വൃദ്ധനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali

യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ വിജയത്തിന് നാട്ടികയിൽ വനിതാ സംഗമം.

murali
error: Content is protected !!