September 19, 2024
NCT
KeralaNewsThrissur News

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിന് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു.

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിന് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു. ആറാട്ടുപുഴ പൂരത്തിനു മുന്നോടിയായാണ് തേവരുടെ മകീര്യം പുറപ്പാട് നടന്നത് ഉച്ചതിരി ഞ്ഞ് 2.15നും 3.15 നു മിടയിൽ കർക്കടകം രാശിയിലായിരുന്നു പുറപ്പാട്. തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിന് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു. ഊരാളരായ ചേലൂർ, ജ്ഞാനപ്പിള്ള പുന്നപ്പിള്ളി മനകളിലെ തിരുമേനിമാർ കുളിച്ച് മണ്ഡപത്തിലെത്തി, മേൽശാന്തിക്ക് തേവരെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നൽകി.

തൃക്കോൽ ശാന്തി തിരുവുടയാട ചാർത്തിയ ശ്രീഭൂമിസമേത തേവരുടെ തിടമ്പ് മണ്ഡപത്തിൽ പ്രത്യേകം വിതാനത്തിനു താഴെ അലങ്കരിച്ച പീഠത്തിലേക്ക് എഴുന്നളിച്ചതോടെ മണ്ഡപത്തിൽ പറകൾക്കും ബ്രാഹ്മണിപ്പാട്ടിനും തുടക്കമായി. നാളിശ്ശേരി പട്ടത്ത് പത്മിനി ബ്രാഹ്മണിയമ്മ, ബേബി ബ്രാഹ്മണിയമ്മ എന്നിവർ ബ്രാഹ്മണിപ്പാട്ടുകൾ ചൊല്ലി തുടർന്ന് സങ്കടക്കാരുടെ സങ്കടങ്ങൾ കേട്ട് തേവർ മൂന്നാനകളുടെ അകമ്പടിയോടെ മതില്ക്കകത്തെ പ്രദക്ഷിണത്തിന് എഴുന്നള്ളി.

കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ എറണാകുളം ശിവകുമാറിൻ്റെ പുറത്തേക്ക് തേവരുടെ സ്വർണ്ണക്കോലം കയറ്റിയപ്പോൾ ഭക്തർ നാണയവൃഷ്ടി ചൊരിഞ്ഞു. തുടർന്ന് സേതു കുളത്തിൽ ആറാട്ടിനായി 5 ആനകളുടെ അകമ്പടിയോടെ പുറപ്പെട്ടു മച്ചാട് ജയറാം മച്ചാട് ഗോപാലൻ, മച്ചാട് ധർമ്മൻ പുതുപ്പള്ളി അർജുനൻ എന്നീ ആനകൾ ഇരു വശങ്ങളിലും അകമ്പടിയായി. സേതു കുളത്തിലേക്ക് ശംഖ മദ്ദള മംഗളധ്വനികൾ മുഴക്കി എഴുന്നള്ളിയ തേവർക്ക് നാട്ടുകാർ രാജകീയ വരവേൽപ്പാണ് നൽകിയത്. തുടർന്ന് സേതുകുളത്തിൽ ആറാട്ടും നടന്നു.

തിരിച്ചെഴുനള്ളിയ തേവർ പടിപ്പുരക്കൽ പടിക്കൽ ആദ്യ പറ സ്വീകരിച്ചു ചേറുശ്ശേരി കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും നടന്നു. തുടർന്ന് ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളിയ തേവർ നിത്യച്ചടങ്ങുകൾക്ക് ശേഷം മണിക്കിണറിനു സമീപം ചെമ്പിലാറാട്ടും നടന്നു. കനത്ത വെയിലിനെ അവഗണിച്ചും ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് ക്ഷേത്രത്തിനകത്തും പുറത്തും സംഭാരവും കുടിവെള്ളവും ഊട്ടുപുരയിൽ അന്നദാനവും ഒരുക്കിയിരുന്നു.

തൃപ്രയാർ ദേവസ്വം മാനേജരും കൊച്ചിൻ ദേവസ്വം ബോർഡ് ഭാരവാഹികളായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.കെ. സുദർശൻ മെമ്പർ മാരായ പ്രേംരാജ് ചൂണ്ടലാത്ത്, എം.ബി. മുരളീധരൻ സെക്രട്ടറി ബിന്ദു, ദേവസ്യം മാനേജർ സുരേഷ്കുമാർ, മുൻ മാനേജർ വി.ആർ. രമ, ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related posts

ദമ്പതികളുടെയും, അധ്യാപികയുടെയും മരണത്തിൽ ദുരൂഹത.

murali

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

murali

പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു.

murali
error: Content is protected !!