September 20, 2024
NCT
KeralaNewsThrissur News

ആറാട്ടുപുഴ പൂരം കൊടിയേറി.

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിൽ ഞായറാഴ്ച രാത്രി 8.30 ന് കൊടിയേറി. തന്ത്രി കെ പി സി വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്രം ഊരാളൻ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസൻ നമ്പൂതിരി, പ്രസാദ് നമ്പൂതിരി, ചോരഞ്ചേടത്ത് പുരുഷോത്തമൻ നമ്പൂതിരി, ശ്രീകുമാർ നമ്പൂതിരി, ഓട്ടൂർ മേക്കാട്ട് വിനോദ് നമ്പൂതിരി, വിശാഖ് നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റം.

റവന്യൂ മന്ത്രി കെ രാജൻ, പുതുക്കാട് എം എൽ എ കെ കെ രാമചന്ദ്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഡോ എം കെ സുദർശൻ, വി എസ് സുനിൽ കുമാർ, സുരേഷ് ഗോപി, ദേവസ്വം അംഗങ്ങൾ, എം ബി മുരളീധരൻ,  പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മീഷണർ സി അനിൽകുമാർ, സെക്രട്ടറി പി ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി കമ്മീഷണർ എം ആർ മിനി, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു അനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

murali

കോട്ടപ്പുറം മേഖലയിൽ മോഷണം വ്യാപകമാകുന്നു.

murali

കൊടകരയിൽ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിൽ.

murali
error: Content is protected !!