September 19, 2024
NCT
KeralaNewsThrissur News

ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു: ഫോട്ടോ പിൻവലിച്ചു. വിശദീകരണവുമായി വി.എസ് സുനില്‍ കുമാർ.

നടൻ ടൊവിനോ തോമസുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിൻവലിച്ചുവെന്നാണ് വി.എസ് സുനില്‍ കുമാര്‍ പറഞ്ഞത്.

ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ പൂങ്കുന്നത് ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണ്, ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു, അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിൻവലിച്ചുവെന്ന് വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

എന്നാല്‍ തന്‍റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത്, അത് നിയമവിരുദ്ധമാണ്, താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്‍റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷൻ (എസ്‍വിഇഇപി) അംബാസഡര്‍ ആണെന്നും ടൊവിനോ സമൂഹമാധ്യമത്തിലൂടെ തന്നെ പ്രതികരിച്ചു.  ഇതോടെ ഫോട്ടോ സുനില്‍ കുമാര്‍ പിൻവലിച്ചു. ഇതിന് പിന്നാലെയാണ് വിശദീകരണവും നല്‍കിയിരിക്കുന്നത്.

Related posts

അരിമ്പൂരിൽ യുവതിയെ ഫോണിലൂടെ ഭയപ്പെടുത്തി പണം തട്ടാൻ ശ്രമം: കുടുംബം പോലീസിൽ പരാതി നൽകി.

murali

തൃശ്ശൂരിൽ 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി: നാലുപേർ കസ്റ്റഡിയിൽ.

murali

ബിരിയാണിയിൽ പപ്പടവും, മുട്ടയും ലഭിച്ചില്ല; തളിക്കുളത്ത് രണ്ടംഗസംഘം ഹോട്ടൽ ആക്രമിച്ചു.

murali
error: Content is protected !!