September 19, 2024
NCT
KeralaNewsThrissur News

പേരാമ്പ്ര അനു കൊലപാതകത്തിലെ പ്രതി മുജീബിനെ പൊലീസ് പിടികൂടിയത് അതി സാഹസികമായി.

പേരാമ്പ്ര അനു കൊലപാതകത്തിലെ പ്രതി മുജീബിനെ പൊലീസ് പിടികൂടിയത് അതി സാഹസികമായി. വീടിന്റെ വാതിൽ ചവിട്ടി പൊളിച്ചാണ് പ്രതിയെ വലയിലാക്കിയത്. നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതി മുജീബ് റഹ്‌മാൻ കൊണ്ടോട്ടിയിലെ വീട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് വീട് വളഞ്ഞ ശേഷം കിഴ്‌പ്പെടുത്തി. ഓട് പൊളിച്ച് രക്ഷപ്പെടാൻ ശ്രമം നടന്നു. ഇതിനിടെ ഒരു പൊലീസുകാരന്റെ കൈയ്യിൽ വെട്ടി പരിക്കേൽപ്പിച്ചു.

2020 ൽ മുത്തേരി നടന്ന ബലാത്സംഗക്കേസിലെ ഒന്നാം പ്രതിയാണ് മുജിബ് . വയോധികയെ മോഷ്ടിച്ച ഓട്ടോയിൽ കയറ്റി കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കവർച്ച നടത്തിയെന്നാണ് കേസ്. ജയിൽ വാസത്തിന് ശേഷം ഇതിൽ ജാമ്യത്തിലിറങ്ങിരുന്നു. വിചാരണ നടപടികൾ ആരംഭിക്കാൻ ഇരിക്കെയാണ് പേരാമ്പ്ര കൊലപാതകം.  മോഷണ കേസിൽ ജനുവരി 31നാണ് പ്രതി ഒടുവിൽ ജാമ്യത്തിൽ ഇറങ്ങിയത്.

 

Related posts

കുന്നംകുളത്ത് വാടക ക്വാർട്ടേഴ്സിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പ്രതി പിടിയിൽ.

murali

വെള്ളം കയറിയ പ്രദേശങ്ങളിലും ക്യാമ്പുകളിലും സി സി മുകുന്ദൻ എംഎൽഎ സന്ദർശനം നടത്തി.

murali

കഞ്ചാവ്‌ വലിക്കുന്നത്‌ ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്ക്‌ 5 വർഷം കഠിന തടവും, 20000 രൂപ പിഴയും.

murali
error: Content is protected !!