NCT
KeralaNewsThrissur News

ദേശീയപാതയിൽ കാന പണി; തൃപ്രയാർ തേവരുടെ യാത്രയ്‌ക്ക്‌ തടസ്സമാകും.

തൃപ്രയാർ തേവരുടെ യാത്രയ്‌ക്ക് തടസ്സമായി പുതിയ ദേശീയപാതയിൽ കാന പണി. വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറാണ് കാനയ്‌ക്ക് വേണ്ടി കുഴിയെടുത്തത്. ബുധനാഴ്ച വെന്നിക്കൽ ക്ഷേത്രത്തിലെ പറയ്‌ക്കും, കോതകുളം ആറാട്ടിനും, പൈനൂരിലെ ചാലുകുത്തലിനും തേവർ എഴുന്നള്ളുന്നത് ഈ വഴിയാണ്.

വഴിയിൽ ആഴത്തിലുള്ള കുഴിയായതിനാൽ തേവരുടെ തിടമ്പേറ്റുന്ന ആനയ്ക്ക് ഇറങ്ങാൻ പറ്റില്ല. ദേവസ്വം അധികൃതർ എ.ഡി.എമ്മിനേയും, കോതകുളം ആറാട്ട് കമ്മിറ്റി ദേശീയപാതയുടെ കരാറുകാരായ ശിവാലയയേയും വിവരം ധരിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കുഴി മൂടിയില്ലെങ്കിൽ തേവരുടെ യാത്ര പ്രതിസന്ധിയിലാവും.

Related posts

ചേർപ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

murali

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.

murali

ഡോക്ടറായ മകളുടെ വിവാഹ തലേന്ന് പിതാവ് മരിച്ചു.

murali
error: Content is protected !!