NCT
NewsKeralaThrissur News

ദേശീയപാത മണ്ണുത്തിയിൽ പച്ചക്കറി ലോറികൾ കൂട്ടിയിടിച്ച് അപകടം; ലോറിക്കടിയിൽപ്പെട്ട് ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരം.

ദേശീയപാത മണ്ണുത്തി പട്ടിക്കാട് പച്ചക്കറി കയറ്റിവന്ന ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  ഒരാൾ മരിച്ചു. തമിഴ്നാട്ടില്‍ നിന്നും കായ കയറ്റിവന്ന മിനി ലോറിയുടെ ഡ്രെെവര്‍ തമിഴ്നാട് ഗോപിചെട്ടിപാളയം  സ്വദേശി മോഹന്‍ രാജ് (27)ആണ് മരിച്ചത്.ര ണ്ട് മിനി ലോറികളും ഒരു ചരക്ക് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ രണ്ടോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്.

ടയർ പൊട്ടിയതിനെ തുടർന്ന് ദേശീയപാതയിലെ സ്പീഡ് ട്രാക്കില്‍  നിർത്തിയിട്ട മിനി ലോറിയുടെ ഡ്രൈവറെ സഹായിക്കാൻ നിർത്തിയതായിരുന്നു രണ്ടാമത്തെ മിനിലോറി. ഇതിന് പുറകില്‍ പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറി ഇടിച്ച് അപകടം ഉണ്ടായത്.  ഇടിയുടെ ആഘാതത്തില്‍ സഹായിക്കാനായി നിര്‍ത്തിയ മിനിലോറി ടയര്‍ പൊട്ടി നിര്‍ത്തിയ മിനിലോറിയില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇതിനിടെ രണ്ട് മിനി ലോറികളുടേയും ഡ്രെെവര്‍മാര്‍ മറിഞ്ഞ മിനിലോറിക്കടിയില്‍ പെട്ടു.

ഇതില്‍ ഗുരുതരമായി പരിക്കേറ്റ  ടയര്‍ പൊട്ടി  നിര്‍ത്തിയ മിനി ലോറിയുടെ ഡ്രെെവര്‍ ആണ് മരിച്ചത്. മറ്റു രണ്ട്  ഡ്രെെവര്‍മാര്‍ക്കും പരിക്കേറ്റിറ്റുണ്ട്. പീച്ചി പോലീസും ഹെെവേ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി മൂവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ നാലോടെ മോഹന്‍ രാജ് മരിച്ചു.

Related posts

ബി ജെ പി തൃശൂർ നിയോജക മണ്ഡലം കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

murali

തൃശൂര്‍ പൂരം: നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നു.

murali

ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി; ജോർജ് കുര്യന് ന്യൂനപക്ഷകാര്യം, ഫിഷറീസ് വകുപ്പുകൾ.

murali
error: Content is protected !!