September 19, 2024
NCT
KeralaNewsThrissur News

നാട്ടിക NES കോളേജിൽ കാലിക്കറ്റ് സർവ്വകലാശാല അനുവദിച്ച ബി. കോം ടാക്സേഷൻ & ബി.കോം കോ-ഓപ്പറേഷൻ എന്നീ കോഴ്സുകളുടെ ഉദ്ഘാടനം നടന്നു.

നാട്ടിക എഡ്യൂക്കേഷണൽ സൊസൈറ്റി ആർട്സ് & സയൻസ് കോളേജിൽ (NES) കാലിക്കറ്റ് സർവ്വകലാശാല പുതിയതായി അനുവദിച്ച ബി. കോം ടാക്സേഷൻ & ബി.കോം കോ-ഓപ്പറേഷൻ എന്നീ കോഴ്സുകളുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു. NES കോളേജ് ഹാളിൽ ചെയർമാൻ ശിവൻ കണ്ണോളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് വിദ്യാഭ്യാസ പ്രവർത്തകനും, മുൻ പി എസ് സി മെമ്പറും, മുൻ എം. എൽ. എ യുമായ പ്രൊ കെ.യു അരുണൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

മാറിവരുന്ന സാമൂഹിക ഘടനയിൽ പുതിയ തരം കോഴ്സുകൾ അനിവാര്യമാണെന്നും വൈവിധ്യമാർന്ന പഠന പദ്ധതികളും സ്വന്തം നിലയിലുള്ള അറിവാർജ്ഞനവുമാണ് ജീവിത വിജയത്തിന് ആധാരം എന്ന് അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നാട്ടിക എഡ്യൂക്കേഷണ ൽ സൊസൈറ്റി മെമ്പർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ മറ്റ് അഭ്യൂദയകാംക്ഷികൾ എന്നിങ്ങനെ വിഭിന്ന മേഖലയിൽ നിന്നുള്ളവർ ഉത്ഘാടന പരിപാടിയിൽ സന്നിഹിതരായിരുന്നു.

NES സെക്രട്ടറി പി കെ  വിശ്വംഭരൻ സീനിയർ അധ്യാപകൻ വി. ശശിധരൻ, തൃപ്രയാർ പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ പ്രേമചന്ദ്രൻ വടക്കേടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊ. റെജി. വി. എസ് സ്വാഗതവും എൻ സി അനീജ ടീച്ചർ നന്ദിയും പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ പ്രസ്തുത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിക്കുന്നതാണ് എന്ന് NES ഭാരവാഹികൾ അറിയിച്ചു.

Related posts

ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായി ചിറ്റിലപ്പിള്ളി പുല്ലോക്കാരൻ ഡേവിസ് (ബേബി – 91) നിര്യാതനായി.

murali

തൃശൂരിലെ കുഴിയിൽ ചാടിച്ചത് ആരെന്ന് മുരളീധരൻ പറയണം. പത്മജ വേണുഗോപാൽ.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തൃശൂര്‍ ജില്ല നാളെ പോളിങ് ബൂത്തിലേക്ക്.

murali
error: Content is protected !!