NCT
KeralaNewsThrissur News

കടലിൽ അപകടങ്ങൾ തുടർക്കഥയാക്കുന്നു. രക്ഷകരായി ഫിഷറീസ് റെസ്ക്യൂ സംഘം.

അഴീക്കോട് : കോഴീക്കോട് പുതിയാപ്പ ഹാർബറിൽ നിന്നും മുന്ന് ദിവസം മുൻപ് ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു.

കടലില്‍ പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ വഞ്ചിപ്പുര വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആഴക്കടലിൽ എൻജിൻ നിലച്ച് കുടുങ്ങിയ കോഴിക്കോട് പുതിയാപ്പ സ്വദേശി രാകേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആനന്ദേശ്വരത്തപ്പൻ എന്ന ബോട്ടും കോഴിക്കോട് സ്വദേശികളായ എഴ് മത്സ്യ തൊഴിലാളികളെയുമാണ് ശക്തിയായ കാറ്റിലും രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.

രാവിലെ 08.00 മണിയോടുകൂടിയാണ് ബോട്ട് കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ എം.എഫ് പോളിൻ്റെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻറ് & വിജിലൻസ് വിങ് ഉദ്യേഗസ്ഥരായ ഷൈബു വി എം, പ്രശാന്ത്കുമാർ വി എൻ, ഷിനിൽകുമാർ ഇ ആർ
റസ്‌ക്യൂ ഗാര്‍ഡ്, ഫസൽ , ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം , എഞ്ചിൻ ഡ്രൈവർ ആൻ്റണി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

മത്സ്യ ബന്ധന യാനങ്ങൾ വാർഷിക അറ്റകുറ്റപണികൾ കൃത്യമായി നടത്താതും ,കാലപഴക്കം ചെന്ന ബോട്ടുകൾ ഉപയോഗിച്ച് മത്സ്യ ബന്ധനത്തിന് പോകുന്നത് കൊണ്ടും കടലിൽ അപകടങ്ങൾ തുടർക്കഥയാക്കുകയാണ്. ഈ ആഴ്ചയിൽ തന്നെ 4 മത്തെ ബോട്ടാണ് ഇത്തരത്തിൽ കടലിൽ അകപ്പെടുന്നത്.

ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകൾ ചേറ്റുവയിലും ,അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെൻറ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും ത്രിശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരി അറിയിച്ചു.

Related posts

ദേവസ്സി മാസ്റ്റർ നിര്യാതനായി.

murali

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു.

murali

ഒല്ലൂരിൽ സ്‌കൂട്ടറിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ.

murali
error: Content is protected !!