September 19, 2024
NCT
KeralaNewsThrissur News

പെരുവനം കുട്ടൻ മാരാർക്ക് ആറാട്ടുപുഴ ക്ഷേത്രത്തിൻ്റെ സുവർണ്ണ മുദ്ര സമ്മാനിച്ചു.

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന് ശാസ്താവിൻ്റെ പാണ്ടി, പഞ്ചാരി മേളങ്ങൾക്ക് 25 വർഷമായി പ്രമാണം വഹിച്ചു കൊണ്ടിരിക്കുന്ന പത്മശ്രീ പെരുവനം കുട്ടൻ മാരാരെ ആറാട്ടുപുഴ ക്ഷേത്രത്തിൻ്റെ സുവർണ്ണ മുദ്ര നൽകി ആദരിച്ചു.
2000 ലാണ് അദ്ദേഹം ശാസ്താവിന്റെ മേള പ്രമാണം ഏറ്റെടുക്കുന്നത്. മികച്ച നേതൃപാടവമുള്ള കുട്ടൻ മാരാർ മേളപ്രമാണത്തിൽ അനുവർത്തിച്ചു വരുന്ന കൃത്യതയും നിതാന്ത ജാഗ്രതയും അർപ്പണബോധവും മാനിച്ച് കൊണ്ടാണ് പ്രമാണത്തിൻ്റ ഇരുപത്തിയഞ്ചാം വർഷത്തിൽ ആദരം.
ആറാട്ടുപുഴ ശാസ്താവിൻ്റെ രൂപം ആലേഖനം ചെയ്ത സുവർണ്ണ മുദ്രയും, കീർത്തി ഫലകവും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഡോ എം കെ സുദർശൻ സമ്മാനിച്ചു. ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത് പ്രശസ്തി പത്രവും പൊന്നാടയും നൽകി ആദരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, ആറാട്ടുപുഴ പൂരം കോ ഓർഡിനേറ്റർ എം രാജേന്ദ്രൻ, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് കെ രാജീവ് മേനോൻ,
ഗ്രാമപഞ്ചായത്ത് അംഗം കെ രവീന്ദ്രൻ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു അനിൽകുമാർ, സമിതി പ്രസിഡൻറ് സി സുധാകരൻ, സെക്രട്ടറി കെ രഘുനന്ദനൻ, ട്രഷറർ കെ കെ വേണുഗോപാൽ, വൈസ് പ്രസിഡന്റ് കെ വിശ്വനാഥൻ, ജോ സെക്രട്ടറി രവി ചക്കോത്ത്, ഓഡിറ്റർ കെ സജീഷ്, മേള കലാകാരന്മാർ പെരുവനം സതീശൻ മാരാർ, പഴുവിൽ രഘുമാരാർ, കീഴൂട്ട് നന്ദനൻ, കുമ്മത്ത് രാമൻ കുട്ടി നായർ, കുമ്മത്ത് നന്ദനൻ, പെരുവനം ഗോപാലകൃഷ്ണൻ തുടങ്ങിയവർ പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.

Related posts

കൊച്ചി അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ.

murali

ചേർപ്പ് പെരുവനം പൂരം 20ന്; ഭൂമിയിലെ ദേവസംഗമമായ ആറാട്ടുപുഴ പൂരം 23-നും ആഘോഷിക്കും.

murali

അന്തിക്കാട് പാൽ വിതരണ സഹകരണ സംഘത്തിലെ വാഴകൃഷി വിളവെടുപ്പുത്സവം

murali
error: Content is protected !!