September 20, 2024
NCT
KeralaNewsThrissur News

വിനോദസഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞു; കുട്ടി ഉൾപ്പെടെ 3 പേർ മരിച്ചു.

ഇടുക്കി : അടിമാലി മാങ്കുളത്ത് വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നു പേർ മരിച്ചു. തേനി സ്വദേശി ഗുണശേഖരന്‍ (71), അഭിനവ്–ശരണ്യ ദമ്പതികളുടെ മകന്‍ തന്‍വിക്(1), ഈറോ‍ഡ് വിശാഖ മെറ്റല്‍ ഉടമ പി.കെ. സേതു (34) എന്നിവാണ് മരിച്ചത്.

പരുക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. തിരുനൽവേലിയിലെ പ്രഷർകുക്കർ കമ്പനിയിൽ ജോലി ചെയ്യുന്നവരും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. വാഹനം ക്രാഷ് ബാരിയര്‍ തകര്‍ത്ത് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

Related posts

ഷമീറ നിര്യാതയായി.

murali

നബിദിന റാലിക്ക് സ്വീകരണം നൽകി.

murali

വാൽപ്പാറയിൽ യുവാവ് മുങ്ങി മരിച്ചു. 

murali
error: Content is protected !!