September 19, 2024
NCT
KeralaNewsThrissur News

ചാവക്കാട് ഒരുമനയൂര്‍ കൂട്ടക്കൊല; പ്രതിയുടെ ശിക്ഷയില്‍ ഇളവ് നല്‍കി സുപ്രീംകോടതി.

ചാവക്കാട് ഒരുമനയൂര്‍ കൂട്ടക്കൊലക്കേസിലെ പ്രതിയുടെ ശിക്ഷയില്‍ നേരിയ ഇളവ് നല്‍കി സുപ്രീംകോടതി. നാലംഗ കുടുംബത്തെ കൊലപ്പെടുത്തി പ്രതി നവാസിന്‍റെ തടവുശിക്ഷ  25 വര്‍ഷമാക്കി സുപ്രീംകോടതി കുറച്ചു. വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി 30 വര്‍ഷമാക്കിയിരുന്നു.

2005 നവംബര്‍ നാലിനാണ് ഒരുമനയൂരില്‍ എന്‍പതുകാരിയായ സ്ത്രീയെയും 11 വയസുള്ള പെണ്‍കുട്ടിയേയും ഉള്‍പ്പെടെ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ പ്രതിയുടെ ശിക്ഷയിലാണ് ഇളവ്. അഞ്ചുവര്‍ഷത്തെ ഇളവാണ് സുപ്രീംകോടതി വരുത്തിയത്. ഒരുമനയൂർ മുത്തൻമാവ് പിള്ളരിക്കൽ വീട്ടിൽ 45 കാരന്‍ രാമചന്ദ്രൻ , 38 കാരിയായ ഭാര്യ  ലത , മകൾ 11 വയസുള്ള ചിത്ര , രാമചന്ദ്രന്‍റെ 80 വയസുള്ള അമ്മ കാർത്യായനി എന്നിവരെയാണ് പ്രതി നവാസ്  കൊലപ്പെടുത്തിയത്.

പ്രതിയുടെ പ്രേമാഭ്യർഥന ലത നിരസിച്ചതിലുള്ള വിരോധം ആണ് കൊലയ്ക്ക് കാരണം. കൊലയ്‌ക്കുശേഷം കൈയ്യുടെ ഞരമ്പു മുറിച്ച് ആത്മഹത്യയ്‌ക്കു ശ്രമിച്ചനിലയിൽ പ്രതി നവാസിനെ വീടിനകത്തുതന്നെ കണ്ടെത്തിയിരുന്നു. ക്രൂരമായി ഒരു കുടുംബത്തെ ഇല്ലാതാക്കിയ പ്രതിക്ക് 2007 ല്‍ വിചാരണക്കോടി വധശിക്ഷക്ക് വിധിച്ചിരുന്നു. എന്നാല്‍, വധശിക്ഷ  ഹൈക്കോടതി പിന്നീട്  കഠിനതടവാക്കി. 30 വർഷത്തേക്ക് ശിക്ഷയിൽ ഇളവു പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിനെതിരായ അപ്പീലിലാണ് സുപ്രീംകോടതി നടപടി.

Related posts

തൃശ്ശൂർ ഡിസിസിയിലെ കൂട്ടത്തല്ല് : പ്രസിഡന്റ് അടക്കം 20 പേർക്കെതിരെ കേസ്.

murali

കയ്‌പമംഗലത്ത് കഞ്ചാവ് ചെടി കണ്ടെത്തി.

murali

​നടു​റോ​ഡി​ൽ ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഓ​ടി​ര​ക്ഷ​പെ​ട്ട ഭ​ർ​ത്താ​വ് പി​ടി​യി​ൽ.

murali
error: Content is protected !!