NCT
KeralaNewsThrissur News

തൃശൂരിൽ വീണ്ടും കെ.എസ്.ഇ.ബിയുടെ വാഴവെട്ട്; പുതുക്കാട് പാഴായിലെ കർഷകന്റെ വാഴയാണ് കെ.എസ്.ഇ.ബി വെട്ടിക്കളഞ്ഞത്.

തൃശൂരിൽ വീണ്ടും കെ.എസ്.ഇ.ബിയുടെ വാഴവെട്ട്. പുതുക്കാട് പാഴായിലെ കർഷകൻ മനോജിന്റെ വാഴയാണ് ഇത്തവണ കെ.എസ്.ഇ.ബി വെട്ടിക്കളഞ്ഞത്. വൈദ്യുതി ലൈനിന് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാഴ വെട്ടിയത്. നാലേക്കറിൽ വാഴ കൃഷി ചെയ്യുന്നയാളാണ് മനോജ്. ചില വാഴകൾ പൂർണ്ണമായും വെട്ടിക്കളഞ്ഞതായി കർഷകൻ മനോജ് പറഞ്ഞു.

മനോജിനോട് അനുവാദം ചോദിക്കാതെയായിരുന്നു കെ.എസ്.ഇ.ബി പാടത്തിറങ്ങി വാഴ വെട്ടിയത്. പാടത്ത് എത്തിയപ്പോഴാണ് മനോജ് വിവരം അറിഞ്ഞത്. മാസങ്ങൾക്ക് മുൻപ് വലപ്പാട് ചൂലൂരിലും കെ.എസ്.ഇ.ബി വാഴ വെട്ടിക്കളഞ്ഞിരുന്നു. സമാനമായ കാരണം പറഞ്ഞായിരുന്നു ഇവിടെയും വാഴ വെട്ടൽ.

വാർത്തയായതിന് പിന്നാലെ കൃഷി മന്ത്രി കർഷകനെ വിളിച്ചിരുന്നു. നഷ്ടപരിഹാരം നൽകുമെന്നും അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമാണ് സംഭവം ആവർത്തിക്കുന്നതിന് പിന്നിലെന്ന വിമർശനം ശക്തമായിട്ടുണ്ട്.

Related posts

മേരി നിര്യാതയായി.

murali

ചേർപ്പ് ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരുടെ അടിയന്തിര ശ്രദ്ധക്ക്.

murali

അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ കൊടുങ്ങല്ലൂർ സ്വദേശി പൊലീസിൽ കീഴടങ്ങി.

murali
error: Content is protected !!