NCT
KeralaNewsThrissur News

നെന്മാറ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം; ഹൈക്കോടതിയെ സമീപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ.

നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി നൽകിയ വെടിക്കെറ്റിനുള്ള അപേക്ഷ നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി ബിജു ഉത്തരവിട്ടു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ആണ് അപേക്ഷ നിരസിച്ചത്. ഹൈക്കോടതിയെ സമീപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്ക് അസ്സെസ്മെന്‍റ് പ്ലാൻ, ഓൺ സൈറ്റ് എമർജൻസി പ്ലാൻ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. ക്ഷേത്ര കമ്മിറ്റി ഇത് കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നാണ് ഉത്തരവിലുള്ളത്.  വെടിക്കെട്ട് നടക്കുന്ന തീയതിക്ക് രണ്ടുമാസം മുമ്പാണ് അനുമതിക്ക് അപേക്ഷിക്കേണ്ടത്. ഇത്തരത്തിൽ അപേക്ഷിക്കാത്തത് അതിനാൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ നടത്താനുള്ള സമയം ലഭിക്കാത്തതുമാണ് അപേക്ഷ നിരസിക്കാൻ കാരണം.

കേരളത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടുകളിലൊന്നാണ് നെന്മാറയിലേത്. എപ്രിൽ 1,2,3 തീയ്യതികളിലാണ് നെന്മാറ വല്ലങ്ങി വേല. ഒന്നാം തീയ്യതി വൈകിട്ട് 7.30 ണ് സാമ്പിൾ വെടിക്കെട്ട്. രണ്ടാം തീയ്യതി വൈകീട്ട് 6.30 ക്കും മൂന്നാം തീയ്യതി പുലർച്ചെ 3.00 മണിക്കുമാണ് പ്രധാന വെടിക്കെട്ടുകൾ.

നെന്മാറ വല്ലങ്ങി വേലയ്ക്കൊപ്പം തെന്നിലാപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം,  കുന്നേക്കാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെയും വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. വെടിക്കെട്ട് നടത്താൻ അനുമതി തേടി ഇന്ന് ഹൈകോടതിയെ സമീപിക്കും എന്ന് നെന്മാറ വേല കമ്മറ്റി സെക്രട്ടറി അറിയിച്ചു.

 

Related posts

വ്യാജ അറസ്റ്റ് വാറണ്ടിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസിൽ രണ്ടു പേര്‍ കൂടി പിടിയില്‍.

murali

ജപ്പാൻ കരാത്തെ ദൊ കെന്യു റിയു തൃശ്ശൂർ ജില്ലാ സൗത്ത് സോൺ കളർ ബെൽറ്റ് ഗ്രേഡിംങ്ങ് നടത്തി.

murali

മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരും.

murali
error: Content is protected !!