NCT
KeralaNewsThrissur News

കടലിൽ ചാടിയ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി.

കൊടുങ്ങല്ലൂർ : കടലിൽ ചാടിയ തമിഴ്നാട്ടുകാരായ മത്സ്യ തൊഴിലാളികളെ മത്സ്യ ബന്ധന ബോട്ട് രക്ഷപ്പെടുത്തി. അഴീക്കോട് നിന്നും കടലിൽ പോയ മാലിക് ത്രീ എന്ന ബോട്ടിലെ തൊഴിലാളികളാണ് തമിഴ്നാട്ടിലെ തൂത്തുക്കുടി തായ് നഗർ സ്വദേശി ഗാഡ്സൺ, സഹോദരൻ മുത്തുപാണ്ടി എന്നിവരെ രക്ഷപ്പെടുത്തിയത്.

കരയിൽ നിന്നും 12 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ചാലിന് സമീപം  പുലർച്ചെയായിരുന്നു സംഭവം. ആഴ്ച്ചകളായി മറ്റൊരു ബോട്ടിൽ കടലിൽ പണിയെടുത്തു വരുന്ന തമിഴ് നാട്ടുകാർ നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ബോട്ടുടമ അനുവദിച്ചില്ല.

ഇതേ തുടർന്ന് തൊഴിലാളികൾ ലൈഫ് ബോയയുമായി കടലിൽ ചാടുകയായിരുന്നു. ഇതേ സമയം അതുവഴി വന്ന മത്സ്യ ബന്ധന ബോട്ടിലെ തൊഴിലാളികൾ ഇവരെ രക്ഷിച്ചു. തുടർന്ന് അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ വിവര മറിയിക്കുകയും വൈപ്പിൻ ഫിഷറീസ് സ്റ്റേഷന് കൈമാറുകയും ചെയ്തു.

Related posts

കാനയിൽ മത്സ്യം പിടിക്കാൻ വെച്ച കുരുത്തി വലയിൽ മലമ്പാമ്പ് കുടുങ്ങി.

murali

ബാർജ്ജ് ഒഴുകി പെരിഞ്ഞനം ആറാട്ടുകടവിലെത്തി.

murali

കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ.

murali
error: Content is protected !!