NCT
KeralaNewsThrissur News

വഴിയരികില്‍ ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്തേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന് ദാരുണാന്ത്യം.

കൊല്ലത്ത് വഴിയരികില്‍ ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്തേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. കൊല്ലം ജോനകപ്പുറത്ത് മരിച്ചത് തമിഴ്‌നാട് സ്വദേശി പരശുറാം. 10 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കൊല്ലം മൂതാക്കരയിലാണ് സംഭവം.

സംഭവത്തില്‍ പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. അപകടത്തില്‍പ്പെട്ടവരെല്ലാം തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണ്. കീരസ്വാമി (60), അറുമുഖം (54), തങ്കരാജ് (80), കാവേരി (80), വീരസ്വാമി (60), ചന്ദ്രമണി (45), സുശീല (52), സുന്ദരി (58) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.  ഇവര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.

 

Related posts

ജനറല്‍ ആശുപത്രിയില്‍ രോഗിയായ പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും, കുത്തിയും കൊലപ്പെടുത്തി.

murali

ആൽഫാ പാലിയേറ്റീവ് കെയറിന് ആംബുലൻസ് കൈമാറി.

murali

ചാവക്കാട് ഒരുമനയൂര്‍ കൂട്ടക്കൊല; പ്രതിയുടെ ശിക്ഷയില്‍ ഇളവ് നല്‍കി സുപ്രീംകോടതി.

murali
error: Content is protected !!