NCT
KeralaNewsThrissur News

ബ്രൗൺഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി വിയ്യൂർ പോലീസിന്റെ പിടിയിൽ.

തൃശ്ശൂർ : പെരിങ്ങാവിൽ ബ്രൗൺ ഷുഗറും കഞ്ചാവും വിൽപ്പന നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും വിയ്യൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പെരിങ്ങാവ് ഗാന്ധി നഗറിൽനിന്ന് അസം സ്വദേശിയായ മുക്സിദുൽ ആലോം (26) ആണ് പിടിയിലായത്. സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും വിയ്യൂർ പോലീസും ചേർന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.

കഴിഞ്ഞദിവസം മറ്റൊരു ആസാം സ്വദേശിയെ ഇളംതുരുത്തിയിൽ ബ്രൗൺ ഷുഗറുമായി ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. വിയ്യൂർ എസ്.ഐ. കെ. വിവേക് നാരായണൻ, ലഹരി വിരുദ്ധ സ്ക്വാഡിലെ എസ്.ഐ.മാരായ എൻ.ജി. സുവ്രതകുമാർ, കെ. ഗോപാലകൃഷ്ണൻ, പി. മോഹൻ കുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

 

 

Related posts

കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരനെയും സ്വര്‍ണം സ്വീകരിക്കാനെത്തിയ ആളെയും പോലീസ് പിടികൂടി.

murali

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിൽ വനിതാസംഗമം നടത്തി.

murali

വയോധികൻ്റെ മൃതദേഹം വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!