NCT
KeralaNewsThrissur News

കേരള കലാമണ്ഡലത്തിൽ ഇന്ന് ആര്‍.എല്‍.വി രാമകൃഷ്ണൻ നൃത്താവതരണം.

തൃശ്ശൂർ : ആര്‍.എല്‍.വി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ വംശീയാധിക്ഷേപത്തിന്‍റെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരിക്കുന്നത്.  ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ സ്വീകരിക്കുകയും ചെയ്തു.

കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ചിന് കലാമണ്ഡലത്തിന്‍റെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥി കൂടിയായിരുന്നു രാമകൃഷ്ണൻ.

Related posts

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ‘ഫോട്ടോ ഫസ്റ്റ് 2024’: വാടാനപ്പള്ളി മേഖല തൃപ്രയാർ യൂണിറ്റിന്റെ പോസ്റ്റർ വിതരണം ചെയ്തു.

murali

ഇരിങ്ങാലക്കുട ഉത്സവം കഴിഞ്ഞു; നഗര ശുചീകരണവുമായി ആരോഗ്യ വകുപ്പും വിദ്യാർത്ഥികളും.

murali

ഏങ്ങണ്ടിയൂരിൽ ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം നിലച്ചിട്ട് ആഴ്ചകൾ.

murali
error: Content is protected !!