NCT
KeralaNewsThrissur News

തൃപ്രയാർ തേവർക്ക് ഇന്ന് ഉത്രംവിളക്ക്.

ആറാട്ടുപുഴ പൂരം കഴിഞ്ഞു തൃപ്രയാർ തേവർ ഇന്ന് (ഞായറാഴ്‌ച) തിരിച്ചെഴുന്നള്ളും. ചിറയ്ക്കൽ വെണ്ടറശ്ശേരി ക്ഷേത്രത്തിൽ ഭക്തർക്ക് കഞ്ഞി വിതരണം ചെയ്യും. ഉച്ചയ്ക്കുശേഷം ഉത്രംവിളക്ക് ആഘോഷമുണ്ടാകും. തേവർ തിരിച്ചെത്തിയശേഷം ഉഷഃപൂജ നടക്കും. തുടർന്ന് മകീര്യം പുറപ്പാട് ചടങ്ങുകൾ ആവർത്തിക്കും.

ഊരായ്‌മക്കാരുടെ അനുമതിയോടെ തേവരെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചുവയ്ക്കും. ബ്രാഹ്മണിപ്പാട്ടിനുശേഷം പുറത്തേക്ക് എഴുന്നള്ളിക്കും. മൂന്നാനകളോടെ പടിഞ്ഞാറേ നടയിലെത്തുന്ന തേവർ അഞ്ച് ആനകളോടെ ഗ്രാമപ്രദക്ഷിണത്തിലെ അവസാന ആറാട്ടിന് സേതുകുളത്തിലേക്ക് പുറപ്പെടും. ആറാട്ട്‌ കഴിഞ്ഞ്‌ വിളക്കാചാരത്തിനുശേഷം അകത്തേക്കെഴുന്നള്ളിപ്പ് നടക്കും.

Related posts

കയ്പമംഗലം ചളിങ്ങാട് സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി.

murali

എടമുട്ടം പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

murali

പോക്സോ ഉൾപ്പെടുന്ന പീഡന കേസിലെ പ്രതിയെ ഒളിവിൽ കഴിയേ 15 വർഷത്തിന് ശേഷം വാടാനപ്പള്ളി പൊലിസ് അറസ്റ്റു ചെയ്തു.

murali
error: Content is protected !!