September 19, 2024
NCT
KeralaNewsThrissur News

ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു.

തൃശൂർ : ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു. ആനകൾ ഇടഞ്ഞതോടെ തൃപ്രയർ തേവരുടെയും, ഊരകത്തമ്മയുടെയും മടക്കയാത്ര വൈകി. ഇന്ന് രാവിലെ കൂട്ടി എഴുന്നള്ളിപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ക്ഷേത്രത്തിന് സമീപത്ത് വച്ച് ആന ഇടഞ്ഞത്.

വടക്കുംനാഥൻ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തിനോട് ചേർന്നുള്ള വഴിയിലൂടെ കിഴക്കേ നടയിലേയ്ക്കാണ് ആദ്യം ഓടിയത്. ആന പിന്നീട് സ്റ്റേജിന് സമീപത്തൂടെ വടക്ക് വശത്തേയ്ക്കും ഓടി. ഉടൻ തന്നെ പാപ്പാൻമാരും എലഫെൻ്റ് സ്ക്വാഡ് അംഗങ്ങളും ചേർന്ന് ആനയെ തളച്ചു. പിന്നാലെ മറ്റൊരാനയും ഇടഞ്ഞുവെങ്കിലും വേഗം തളച്ചു.

കഴിഞ്ഞ ദിവസവും ഇവിടെ രണ്ട് ആനകള്‍ ഇടഞ്ഞിരുന്നു. തറക്കല്‍ പൂരത്തിനിടെ നടന്ന ഉപചാരം ചൊല്ലല്‍ ചടങ്ങിനിടെയാണ് ആനകള്‍ ഇടഞ്ഞത്. ഇടഞ്ഞ ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്ന സാഹചര്യം വരെയുണ്ടായി. ആനകള്‍ ഇടയുന്നത് കണ്ട് ഓടിയവര്‍ക്കുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും ഇവിടെ ആന ഇടഞ്ഞത്.

Related posts

വി.കെ.ശ്രീകണ്ഠൻ എം.പി തൃശൂർ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ചുമതല ഏറ്റെടുത്തു.

murali

ആലുവയില്‍ ഡ്രാക്കുള സുരേഷ് വീണ്ടും പോലീസ് പിടിയില്‍.

murali

ബി ജെ പി തൃശൂർ നിയോജക മണ്ഡലം കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

murali
error: Content is protected !!