September 19, 2024
NCT
KeralaNewsThrissur News

കരാഞ്ചിറ സെന്റ് സേവിർ പള്ളിയിൽ ഓശാന തിരുന്നാൾ ആഘോഷിച്ചു.

കരാഞ്ചിറ സെന്റ് സേവിർ പള്ളിയിൽ ഓശാന തിരുന്നാൾ ആഘോഷിച്ചു. കാലത്ത് 6.30 ദിവ്യബലി ആരംഭിച്ചു. കുരുത്തോലകൾ വെഞ്ചിരിച്ചു നൽകി, തുടർന്ന് പള്ളിയുടെ സമീപത്തെ പ്രധാന വീതിയിലൂടെ ഇടവക ജനം ഓശാന വിളികളിലൂടെ ഓശാന ദിനത്തെ ഓർമപ്പെടുത്തുന്ന ചലന ദൃശ്യങ്ങൾക്ക് ഒപ്പം ഇടവക ജനം പള്ളിയിലേക്ക് തിരികെ എത്തി. കഴുത പുറത്ത് യാത്ര ചെയ്ത ദൈവത്തിന്റെ എളിമ നമ്മൾ എന്നും അനുകരുക്കണമെന്നും കൊഴുക്കട്ട തിരുനാൾ എന്നറിയപ്പെടുന്ന ഓശാന തിരുന്നാളിന് ആശംസകൾ നേർന്നു.

തുടർന്ന് നിറത്തിന്റെയും, ജാതിയുടെയും പേരിൽ അധിക്ഷേപം നേരിട്ട ആർ എൽ വി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചു. കർത്താവ് എല്ലാ മനുഷ്യരെയും തുല്യരായി കണ്ടിരുന്നു. പണത്തിനോ, പദവിയുടെയോ നിറത്തിന്റെ പേരിലോ മനുഷ്യനെ മാറ്റി നിർത്താനോ ഒറ്റപ്പെടുത്താനോ പാടില്ല എന്ന് കുർബാനക്കിടയിലെ പ്രസംഗത്തിൽ ഫാ. ജെയിംസ് പള്ളിപ്പാട്ട് പറഞ്ഞു.

Related posts

മഴ മുന്നറിയിപ്പ്.

murali

കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്ത്രീയുടെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

murali

അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ മലയാളി അറസ്റ്റിൽ.

murali
error: Content is protected !!