September 20, 2024
NCT
KeralaNewsThrissur News

കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവാവ് കിണറ്റിൽ വീണു മരിച്ചു.

കാട്ടൂര്‍ : എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാകില്ലത്ത് അബ്ദുൽ റഷീദ് (48) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെ പെരിങ്ങോട്ടുകര കരുവാങ്കുളത്തുള്ള ബന്ധുവിൻ്റെ വീട്ടിൽ വെച്ചാണ് സംഭവം. ആട്ടിൻകുട്ടി കിണറ്റിൽ വീണതിനെതുടർന്ന് കിണറ്റിൽ ഇറങ്ങിയതായിരുന്നു റഷീദ്.

കിണറ്റിൽ പ്രാണവായു ഇല്ലാത്തത് മൂലം റഷീദ് വെള്ളത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പറയുന്നു, ഫയർ ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്തിക്കാട് പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു

Related posts

ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വയോധികയുടെ രണ്ടര പവനോളം തൂക്കംവരുന്ന സ്വര്‍ണ്ണമാല കവര്‍ന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

തൃപ്രയാറിൽ സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച അതിഥിതൊഴിലാളി അറസ്റ്റിൽ.

murali

ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടു. റിപ്പോർട്ടിലെ 233 പേജുകളാണ് പുറത്തുവിട്ടത്.

murali
error: Content is protected !!