NCT
KeralaNewsThrissur News

രണ്ടരവയസുകാരിയുടെ മരണം; പിതാവ് പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം ഉദരപൊയിലിലെ രണ്ടരവയസുകാരിയുടെ മരണം പിതാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഫാത്തിമ നസ്‌റിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് മുഹമ്മദ് കോന്തത്തൊടിക ഫായിസിനെ (24) കാളികാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് കുഞ്ഞിനെ മര്‍ദ്ദിക്കാന്‍ കാരണമെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

കുട്ടിയുടെ തലയ്ക്കും ശരീരത്തിനുമേറ്റ മാരകമായ ക്ഷതങ്ങളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഞായറാഴ്ച പകല്‍ രണ്ടുമണിയോടെയാണ് കുട്ടി മരണപ്പെട്ടത്. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. തലച്ചോര്‍ ഇളകിയ നിലയില്‍ ആിരുന്നു. വാരിയെല്ല് പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related posts

എയർഹോളിലൂടെ ഒളിക്യാമറ; പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ.

murali

ചെന്ത്രാപ്പിന്നിയിൽ കണ്ണിൽ മുളക്പൊടി തേച്ച് മാല പൊട്ടിക്കാൻ ശ്രമം, അയൽവാസിയായ യുവതി അറസ്‌റ്റിൽ

murali

എംഡിഎംഎ യുമായി തൃശ്ശൂർ സ്വദേശികൾ അറസ്റ്റിൽ.

murali
error: Content is protected !!