September 19, 2024
NCT
KeralaNewsThrissur News

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും അവസരം നൽകും.

തൃശ്ശൂർ : ലിംഗഭേദമന്യേ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുമെന്ന് കേരള കലാമണ്ഡലം. ഇന്ന് ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം; മൂന്ന് കോഴ്സുകൾ കൂടി ഈ വർഷം ആരംഭിക്കും. കഥകളിയിൽ പെൺകുട്ടികൾക്ക് അവസരം നൽകിയപോലെ മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും അവസരം നൽകും.

വിഷയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമുണ്ടായത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തീയറ്റർ ആന്റ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകളാരംഭിക്കും. കരിക്കുലം കമ്മറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക. ചരിത്രമുഹൂർത്തം എന്നാണ് നീനാപ്രസാദും ക്ഷേമാവതിയും തീരുമാനത്തെ വിശേഷിപ്പിച്ചത്.

Related posts

സരോജിനി നിര്യാതയായി.

murali

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ഓട്ടോയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവറെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു.

murali

കയ്‌പമംഗലം കൂരിക്കുഴി കമ്പനിക്കടവിൽ വീണ്ടും കടലാമയുടെ ജഡം കരക്കടിഞ്ഞു.

murali
error: Content is protected !!